ബിജെപി ഓഫീസിൽ ചാക്കുകളിലെത്തിച്ച 25 കോടിയുടെ കള്ളപ്പണം; തൊട്ടടുത്ത ജില്ലയിലെ സ്ഥാനാര്‍ഥിയായ പ്രമുഖ നേതാവ് എത്തുന്നതിന് മുൻപായി പണം ഓഫീസിൽ നിന്ന് മാറ്റി

Wait 5 sec.

തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം തട്ടിയ സംഭവത്തിൽ വെട്ടിലായി തൃശൂര്‍ ബിജെപി. ഏറെ ​ഗുരുതരമായ വിഷയത്തിൽ നേതാക്കളാരും പ്രതികരണം നടത്തിയിട്ടില്ല. സംസ്ഥാന കമ്മിറ്റിയുടെ ശക്തമായ താക്കീതുള്ളതിനാൽ വിഷയത്തില്‍ യാതൊരു പ്രതികരണവും നേതാക്കള്‍ നടത്തിയില്ല.തൊട്ടടുത്ത ജില്ലയിലെ സ്ഥാനാര്‍ഥിയായ പ്രമുഖ നേതാവ് പണം എത്തിയ വിവരം അറിഞ്ഞ് തൃശൂരിലേക്ക് എത്തുന്നതിനു മുന്‍പായി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് പണം മാറ്റുകയായിരുന്നു എന്നാണ് വിവരം.ALSO READ: ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ കള്ളപ്പണം; ഓഫീസ് സെക്രട്ടറി സംസ്ഥാന പ്രസിഡന്റിന് നൽകിയ പരാതി പുറത്ത്തെരഞ്ഞെടുപ്പ് സമയത്ത് 25 കോടി കള്ളപ്പണം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയെന്നായിരുന്നു മുൻ ഓഫീസ് സെക്രട്ടറി അക്ഷയ്‍യുടെ വെളിപ്പെടുത്തൽ. ഇതുസംബന്ധിച്ച്  അക്ഷയ് സംസ്ഥാന പ്രസിഡന്റിന് നൽകിയ പരാതിയുടെ പകർപ്പും കൈരളി ന്യൂസ് പുറത്തുവിട്ടിരുന്നു. ബിജെപി പാർട്ടി നേതാക്കൾ കള്ളപ്പണം കടത്തി എന്ന പരാതി ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും അക്ഷയ് ആരോപിച്ചു. പരാതി അറിയിച്ച തന്നോട് സ്ഥാനത്തുനിന്നും രാജിവെക്കാനാണ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടതെന്നും അക്ഷയ് പറ‍ഞ്ഞിരുന്നു.The post ബിജെപി ഓഫീസിൽ ചാക്കുകളിലെത്തിച്ച 25 കോടിയുടെ കള്ളപ്പണം; തൊട്ടടുത്ത ജില്ലയിലെ സ്ഥാനാര്‍ഥിയായ പ്രമുഖ നേതാവ് എത്തുന്നതിന് മുൻപായി പണം ഓഫീസിൽ നിന്ന് മാറ്റി appeared first on Kairali News | Kairali News Live.