ഡല്‍ഹി | കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ഉറപ്പാക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സി ജെ പി. ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷവും രംഗത്തിറങ്ങിയതോടെ സമരം കടുക്കുകയാണ്. യാവാക്കള്‍ ധര്‍മേന്ദ്ര പ്രധാനെതിരെയുള്ള രോഷം തെരുവില്‍ കടുപ്പിക്കുന്ന പശ്ചാത്തലത്തില്‍ സി ജെ പിയുമായുള്ള സമവായ ചര്‍ച്ച അനിശ്ചിതത്വത്തിലായി. അതിനിടെ, 50 എംപിമാര്‍ ഒപ്പിട്ട സംയുക്ത അഭ്യര്‍ഥന മാനിച്ച് സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചേക്കും .സമരത്തെ നേരിടാന്‍ ഡല്‍ഹിയില്‍ ഇന്നും നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങുകയാണ് പോലീസ്. രാജ്യ തലസ്ഥാനത്ത് ആയിരക്കണക്കിന് പേര്‍ അര്‍ധ രാത്രിയിലും ഒത്തുകൂടി. പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിനായി പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. വിദ്യാര്‍ഥികളെ ആക്രമിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് രാഹുല്‍ ഗാന്ധി നിലപാട് കടുപ്പിച്ചു. എന്നാല്‍ പ്രതിപക്ഷം ഏക പക്ഷീയമായി പെരുമാറുന്നതായി ജെ.പി നഡ്ഡ തിരിച്ചടിച്ചു.സമരത്തെ നേരിടാന്‍ നിയന്ത്രണം കടുപ്പിച്ച ഡല്‍ഹി പോലീസ് മെട്രോ സ്റ്റേഷനുകളില്‍ ഇന്നും നിയന്ത്രണം ഏര്‍പ്പെടുത്തും. ഇന്റര്‍നെറ്റ് നിരോധനവും തുടരാനാണ് നീക്കം. അതേസമയം നീറ്റ് പരീക്ഷാ അട്ടിമറി, വിദ്യാര്‍ഥികള്‍ക്ക് നേരേയുണ്ടായ ലാത്തി ചാര്‍ജ് എന്നീ വിഷയങ്ങള്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ ഇന്നും ഉയര്‍ത്തും. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആദ്യം പിന്നീട് ചര്‍ച്ച എന്നതാണ് പ്രതിപക്ഷ നിലപാട് . അതേസമയം മറ്റു സഭാ നടപടികള്‍ നിര്‍ത്തി വച്ച് ഈ വിഷയ ങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ നോട്ടിസ് നല്‍കിയിട്ടുണ്ട് . പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധിക്കാനാണ് പ്രതിപക്ഷ തീരുമാനം. Content Highlights:CJP intensifies its protest demanding the resignation of Education Minister Dharmendra Pradhan over the NEET issue. Sonam Wangchuk may end his hunger strike following a joint appeal by 50 MPs. Delhi Police imposed severe restrictions, including tear gas and internet curbs, as opposition protests escalate in Parliament.