പാർലമെൻ്റ് വർഷകാല സമ്മേളനത്തിൻ്റെ നാലാം ദിനവും ഇരു സഭകളും പ്രക്ഷുബ്ധമാകും. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കുക, വിദ്യാർഥി പ്രതിഷേധം അടിയന്തരമായി സഭ നിർത്തിവെച്ച് ചർച്ച ചെയ്യുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർത്തി പ്രതിപക്ഷം പ്രതിഷേധിക്കും. പാർലമെൻ്റിൻ്റെ പുറത്തും അകത്തും ശക്തമായ പ്രതിഷേധം ഉയർത്താൻ ആണ് പ്രതിപക്ഷത്തിന്റെ തീരുമാനം.കഴിഞ്ഞ ദിവസം ചോദ്യപേപ്പർ ചോർച്ചയെ ന്യായീകരിച്ച് ജെ പി നദ്ദ രംഗത്ത് വന്നിരുന്നു. ഇപ്പോൾ നടക്കുന്ന വിദ്യാർഥി പ്രതിഷേധം രാഷ്ട്രീയവൽക്കരിക്കരുതെന്നും കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷം ഭരിക്കുന്ന സംസാരങ്ങളിലും ചോദ്യപേപ്പറുകൾ നിരവധി തവണ ചോർന്നിട്ടുണ്ട് എന്നുമാണ് നദ്ദയുടെ ന്യായീകരണം. രാഹുൽ ഗാന്ധിയുടേത് സെലക്ടീവ് രാഷ്ട്രീയം ആണെന്ന് ആരോപിച്ച ജെ പി നദ്ദ വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണ് എന്നും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ALSO READ: ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കില്ല; മന്ത്രിയെ സംരക്ഷിച്ച് ബിജെപി സർക്കാർഎന്നാൽ വിദ്യാർഥി സമരത്തെ അടിച്ചമർത്തുക എന്ന നിലപാട് തുടരുകയാണ് കേന്ദ്ര സർക്കാർ. വിദ്യാർഥി പ്രതിഷേധം അലയടിക്കുമ്പോഴും ധർമേന്ദ്ര പ്രധാനെ സംരക്ഷിക്കുകയാണ് ബിജെപി.The post പാർലമെന്റിനെ പിടിച്ചുകുലുക്കി വിദ്യാർഥി പ്രതിഷേധം; നാലാം ദിനവും ഇരുസഭകളും പ്രക്ഷുബ്ധമാകും appeared first on Kairali News | Kairali News Live.