ദില്ലിയിലെ ജന്തർ മന്തറിൽ വിദ്യാർഥി പ്രക്ഷോഭം അലയടിക്കുമ്പോൾ ആലപ്പുഴയിലും സമരത്തിന്റെ അഗ്നി ആളിക്കത്തി. രാജ്യ തലസ്ഥാനത്ത് സമരം ചെയ്യുന്ന യുവാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പന്തം കൊളുത്തി പ്രതിഷേധവും ആയി മുന്നോട്ട് വന്നിരിക്കുകയാണ് മെഡിക്കൽ വിദ്യാർഥികൾ. വണ്ടാനം മെഡിക്കൽ കോളേജിലെ എസ്എഫ്ഐയുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.ALSO READ: വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ധർമേന്ദ്ര പ്രധാനെ കണ്ട് വിദ്യാഭ്യാസവകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻകോളേജിൽ നിന്ന് ആശുപത്രിയിലേക്ക് ആണ് വിദ്യാർഥികൾ പന്തം കൊളുത്തി പ്രകടനം നടത്തിയത്. എസ്എഫ്ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറി അഞ്ജല അൻസാരി പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി. എസ്എഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി വൈഭവ് ചാക്കോ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ഡോ. അഖിൽ (റേഡിയോളജി വിഭാഗം റെസിഡന്റ്), ഡോ. അഭിഷേക് സെൻ (പിജി പ്രധിനിധി), അഞ്ജന ജേക്കബ് ആദിയ (എംബിബിഎസ് പ്രധിനിധി), ചാന്ദിനി (നഴ്സിംഗ് സ്റ്റുഡന്റസ് പ്രധിനിധി) എന്നിവർ യോഗത്തിൽ സംസാരിച്ചു.Medical students at Government Medical College, Alappuzha (Vandanam) held rally organized by SFI unit expressing solidarity with the ongoing student movement at Jantar Mantar in Delhi.The post ജന്തർ മന്തറിലെ വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം; ആലപ്പുഴയിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവുമായി മെഡിക്കൽ വിദ്യാർഥികൾ appeared first on Kairali News | Kairali News Live.