ലക്ഷ്വറിയെ യുഡിഎഫ് പാട്ടവണ്ടിയാക്കി ! വിമാനയാത്രയ്ക്ക് സമാനമായ സൗകര്യങ്ങളോടെയുള്ള കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസുകൾ കട്ടപ്പുറത്ത്

Wait 5 sec.

കേരളത്തിലെ പൊതുഗതാഗത മേഖലയ്ക്ക് പുത്തൻ ഊർജ്ജം നൽകാനായി മുൻ ഇടതുപക്ഷ സർക്കാർ വിഭാവനം ചെയ്ത കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസുകൾ ഭരണമാറ്റത്തിന് പിന്നാലെ കട്ടപ്പുറത്ത്. വിമാനയാത്രയ്ക്ക് സമാനമായ അത്യാധുനിക സൗകര്യങ്ങളോടെ റോഡിലിറങ്ങാൻ തയ്യാറെടുത്ത ബസുകളാണ് നിലവിൽ അധികൃതരുടെ അനാസ്ഥ മൂലം വർക്ക് ഷോപ്പിൽ നശിക്കുന്നത്.യാത്രക്കാർക്ക് മികച്ച യാത്രാസുഖം ഉറപ്പാക്കുന്നതിനായി ഭക്ഷണം, ആധുനിക രീതിയിലുള്ള ശുചിമുറി തുടങ്ങിയ സൗകര്യങ്ങൾ ഈ ബസുകളിൽ സജ്ജമാക്കിയിരുന്നു. പദ്ധതിക്കായി പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരെയും നിയോഗിച്ചിരുന്നു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി സർവീസ് ആരംഭിക്കാൻ തയ്യാറായ ഘട്ടത്തിലാണ് ഭരണമാറ്റമുണ്ടായത്.ALSO READ: ‘വഖഫ് ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തണം’; ഷോൺ ജോർജ് സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഇന്ന് വീണ്ടും പരിഗണിക്കുംയുഡിഎഫ് സർക്കാർ അധികാരത്തിലെത്തി മാസങ്ങൾ പിന്നിട്ടിട്ടും ഈ അത്യാധുനിക ബസുകൾ നിരത്തിലിറക്കാൻ ഇതുവരെ നടപടിയുണ്ടായിട്ടില്ല. ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് വാങ്ങിയ രണ്ട് ബസുകളാണ് കൃത്യമായ അറ്റകുറ്റപ്പണികളില്ലാതെ വർക്ക്ഷോപ്പിൽ വെറുതെയിട്ട് നശിപ്പിക്കുന്നത്. സർക്കാരിന്റെയും ഗതാഗത വകുപ്പിന്റെയും ഈ അവഗണനയ്ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.ENGLISH SUMMARY: KSRTC’s premium business class buses, introduced by the previous LDF government with airline-style amenities, remain idle in workshops amid allegations of official neglect following the change in government.The post ലക്ഷ്വറിയെ യുഡിഎഫ് പാട്ടവണ്ടിയാക്കി ! വിമാനയാത്രയ്ക്ക് സമാനമായ സൗകര്യങ്ങളോടെയുള്ള കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസുകൾ കട്ടപ്പുറത്ത് appeared first on Kairali News | Kairali News Live.