സ്വർണം വാങ്ങാനിറങ്ങുന്നവരുടെ ചങ്ക് തകർക്കുന്ന വാർത്തയാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. സ്വർണവിലയിൽ ഇന്ന് വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. പവന് 1,680 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നത്തെ ഒരു പവന്റെ വില 1,07,440 രൂപയാണ്. ഗ്രാമിന് 210 രൂപ വർധിച്ച് 13,430 രൂപയുമായി.ഈ വർഷം ജനുവരി 29നായിരുന്നു സ്വർണത്തിന് എക്കാലത്തെയും ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു വില. പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം ആരംഭിച്ച പശ്ചാത്തലത്തില്‍ വിലയിടിയുമോയെന്നാണ് ഉപഭോക്താക്കള്‍ ഉറ്റുനോക്കുന്നത്.ALSO READ: വിമുക്ത ഭടന് മദ്യം നൽകി മർദിച്ച് സ്വർണം കവർന്ന സംഭവം; ധ്യാനകേന്ദ്രത്തിൽ നിന്ന് പ്രതികൾ പിടിയിൽസ്വർണത്തിനെ വലിയൊരു നിക്ഷേപമായി നമ്മൾ കാണുന്നത് കൊണ്ട് വില കൂടിയാലും ആളുകൾ വാങ്ങിക്കുന്നത് കുറയ്ക്കാറില്ല. പണിക്കൂലി ഉൾപ്പെടെ നല്ലൊരു തുക തന്നെ ഇന്ന് സ്വർണം വാങ്ങുന്നവർ നൽകേണ്ടി വരും.വിവിധ ജ്വല്ലറികള്‍ വ്യത്യസ്ത സ്കീമുകള്‍ ഉപഭോക്താക്കല്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. ആഭരണം വാങ്ങുന്നവര്‍ ഇത്തരം സ്കീമുകളെ കുറിച്ച് ചോദിച്ച് അറിയുന്നത് നല്ലതായിരിക്കും. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ തുടരാൻ ആണ് സാധ്യത.The post അയ്യോ ഇന്നും കൂടിയോ ? ഇന്നത്തെ സ്വർണവില അറിയാതെ പോകല്ലേ… appeared first on Kairali News | Kairali News Live.