ഐ.സി.യു വാസവും ശസ്ത്രക്രിയയും; അമിതാഭ് ബച്ചന്റെ വൈകാരികമായ ബ്ലോഗ് പോസ്റ്റ്, ആശങ്കയറിയിച്ച് ആരാധകർ

Wait 5 sec.

ബോളിവുഡിന്റെ മനം കവർന്ന താരമാണ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ. നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ​ഹൃദയം കീഴടക്കിയ അദ്ദേഹം ഇതാ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള രോഗമുക്തിയെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. ഏറ്റവും വിഷമമേറിയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അമിതാഭ് ബച്ചൻ കുറിച്ചു. വ്ലോഗ്ഗിലൂടെ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. എങ്കിലും, ഈ പോസ്റ്റിൽ പരാമർശിക്കുന്നത് സ്വന്തം ആരോഗ്യസ്ഥിതിയെക്കുറിച്ചാണോ അതോ പൊതുവായ ഒരു അനുഭവമാണോ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ലആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നത് ചിലപ്പോൾ ചികിത്സയേക്കാൾ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ വൈകാരിക പോസ്റ്റ്. ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി ഐ.സി.യുവിൽ വിദഗ്ധരായ ഡോക്ടർമാരുടെയും മെഡിക്കൽ സംഘത്തിന്റെയും പരിചരണത്തിലായിരുന്നു എന്നും ഇപ്പോൾ ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയെന്നും പറയുന്നു. ഈ ഹോംകമിംഗ് കാലഘട്ടം ശാരീരികമായും മാനസികമായും പ്രായോഗികമായും ഏറ്റവും ബുദ്ധിമുട്ടുള്ള ഘട്ടമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ALSO READ: അൻസിബ ഹസന്റെ പരാതിയിൽ ടിനി ടോമിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചുബ്ലോഗ് പോസ്റ്റിന് പിന്നാലെ എക്സ് പ്ലാറ്റ്‌ഫോമിൽ അദ്ദേഹം പങ്കുവെച്ച മറ്റൊരു സന്ദേശവും ചർച്ചയാകുന്നുണ്ട്. “കളി അവസാനിച്ചു! പക്ഷേ ജോലി ഇപ്പോഴും തുടരുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ ചുരുങ്ങിയ വാക്കുകളിലുള്ള പോസ്റ്റ്. ഇതിന്റെ അർത്ഥം എന്താണെന്ന് വ്യക്തമാക്കാത്തത് ആരാധകരുടെ ആകാംക്ഷ വർധിപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ മെയ് മാസത്തിൽ അദ്ദേഹം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായി വാർത്തകൾ വന്നിരുന്നെങ്കിലും അത് പതിവ് പരിശോധനകൾ മാത്രമാണെന്ന് പിന്നീട് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഏറ്റവും ഒടുവിൽ ‘കൽക്കി 2898 എഡി’ എന്ന ചിത്രത്തിൽ അഭിനയിച്ച അമിതാഭ് ബച്ചൻ, ‘കോൻ ബനേഗ ക്രോർപതി’യുടെ പുതിയ സീസണിനായുള്ള തയ്യാറെടുപ്പിലാണിപ്പോൾThe post ഐ.സി.യു വാസവും ശസ്ത്രക്രിയയും; അമിതാഭ് ബച്ചന്റെ വൈകാരികമായ ബ്ലോഗ് പോസ്റ്റ്, ആശങ്കയറിയിച്ച് ആരാധകർ appeared first on Kairali News | Kairali News Live.