നിതിൻ രാജിന്‍റെ മരണം: രക്ഷിതാക്കളുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Wait 5 sec.

കണ്ണൂർ| അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.നടപടിക്രമങ്ങൾ പാലിക്കാതെയാണ് പ്രതിയായ ഡോ എം കെ റാമിനെ അറസ്റ്റ് ചെയ്തതെന്ന കണ്ടെത്തലിനെ തുടർന്ന് വിചാരണക്കോടതി ഇയാളെ വിട്ടയച്ച പശ്ചാത്തലത്തിലാണ് കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയിലെത്തുന്നത്.കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച ഹൈക്കോടതി പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ ഉണ്ടായ കാലതാമസത്തിലും പോലീസ് അന്വേഷണത്തിലെ പോരായ്മകളിലും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കേസിലെ അന്വേഷണ പുരോഗതിയും തുടർനടപടികളും സംബന്ധിച്ച വിശദീകരണം കോടതി ഇന്ന് തേടും.Content Highlights:The Kerala High Court will review a petition regarding police lapses in the death of dental student Nithinraj. The court previously expressed dissatisfaction with investigation delays and procedure failures. A detailed explanation regarding current case progress is expected from officials today.