പെൻഷൻ കിട്ടാതെ പ്രവാസികൾ ദുരിതത്തിൽ; പ്രവാസി ക്ഷേമനിധി ഓഫീസിലേക്ക് മാർച്ച് നടത്തി

Wait 5 sec.

എൽഡിഎഫ് സർക്കാറിന്റെ ഭരണകാലത്ത് കൃത്യമായി ലഭിച്ചുകൊണ്ടിരുന്ന പ്രവാസി ക്ഷേമ പെൻഷൻ മുടങ്ങിയിട്ട് മാസം മൂന്നാകുന്നു. പെൻഷൻ കിട്ടാതായതോടെ ദീർഘകാലത്തെ പ്രവാസി ജീവിതം കാരണം രോഗികളായവരും ഇപ്പോൾ ദുരിതത്തിലാണ്. ഇതിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം കോഴിക്കോട് പ്രവാസി ക്ഷേമ നിധി ഓഫീസിലേക്ക് മാർച്ച് നടത്തി.ജീവിതകാലം മുഴുവൻ അന്യനാടുകളിൽ കഷ്ടപ്പെടുകയും പിന്നീട് നാട്ടിൽ തിരിച്ചെത്തുകയും ചെയ്യുന്ന പ്രവാസികൾക്ക് വലിയ രീതിയിലുള്ള ആശ്വാസമായിരുന്നു ഈ പെൻഷൻ. പെൻഷൻ സമയബന്ധിതമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള പ്രവാസി സംഘം ക്ഷേമനിധി മേഖല ഓഫീസിലേക്ക് മാർച്ഛ് സംഘടിപ്പിച്ചു. മാർച്ച് കേരള പ്രവാസംഘം സംസ്ഥാന സെക്രട്ടറി പ്രശാന്ത് കുട്ടാംപള്ളി ഉദ്ഘാടനം ചെയ്തു. പ്രവാസി പെൻഷൻ മാത്രമല്ല മറ്റു പ്രവാസി ക്ഷേമ പദ്ധതികളും മുടങ്ങുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും പ്രവാസികൾ ചൂണ്ടിക്കാട്ടി. മാർച്ചിൽ കോഴിക്കോട്, കണ്ണൂർ കാസർകോട്, വയനാട് ജില്ലകളിൽ നിന്നും രണ്ടായിരത്തിലേറെ പ്രവാസികൾ പങ്കെടുത്തു.ALSO READ: തൊടുപുഴയിൽ ഔദ്യോഗിക വാഹനത്തിൽ എസ്ഐയും ഡ്രൈവറും മദ്യപിച്ചെത്തിയ സംഭവം; എസ്ഐ മദ്യപിച്ചതിൽ കൂടുതൽ തെളിവുകൾ പുറത്ത്കേരളത്തിലെ സാമ്പത്തിക സ്ഥിതി പുരോഗതി പ്രാപിച്ചതിൽ വലിയ പങ്കുവഹിച്ചവരാണ് പ്രവാസികൾ. പ്രവാസി ക്ഷേമ ബോർഡ് ഇതുവരെയും പുനസംഘടിപ്പിക്കാൻ വിഡി സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന് സാധിച്ചിട്ടില്ല. അതിനിടയിലാണ് കിട്ടിക്കൊണ്ടിരുന്ന ധനസഹായം നിർത്തലാക്കിയ നടപടി എടുത്തിരിക്കുന്നത്. അത് ഫോണിൽ ഓഫീസുകളിലേക്ക് ഫോണിൽ ബന്ധപ്പെട്ടാലും ആരും മറുപടി തരാൻ തയ്യാറല്ലെന്നും പറയുന്നു. ഇതൊരു സൂചന സമരം ആണെന്നും പോരാട്ടം കൂടുതൽ ശക്തമാക്കുന്ന പ്രവാസികളുടെ കൂട്ടായ്മ പ്രതികരിച്ചുThe post പെൻഷൻ കിട്ടാതെ പ്രവാസികൾ ദുരിതത്തിൽ; പ്രവാസി ക്ഷേമനിധി ഓഫീസിലേക്ക് മാർച്ച് നടത്തി appeared first on Kairali News | Kairali News Live.