പാർലമെൻ്റ് വർഷകാല സമ്മേളനത്തിൻ്റെ മൂന്നാം ദിനവും ഇരു സഭകളും പ്രക്ഷുബ്ധമാകും. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണം, വിദ്യാർഥി പ്രതിഷേധം അടിയന്തരമായി സഭ നിർത്തിവെച്ചു ചർച്ച ചെയ്യണം എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർത്തി പ്രതിഷേധിക്കും. ഇന്നലെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധി ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾക്കെതിരായ അതിക്രമത്തിലും പ്രതിഷേധം ശക്തമാകും. ഇന്ന് പ്രതിപക്ഷം പാർലമെൻ്റിൻ്റെ പുറത്തും അകത്തും ശക്തമായ പ്രതിഷേധം നടത്തും. പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയുടെ മുഖത്ത് പരുക്കേറ്റിരുന്നു. പ്രിയങ്ക ഗാന്ധിയുടെ വസ്ത്രം കീറിയെന്നും പരാതിയുണ്ട്.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിന് മുന്നിൽ നടത്തിയ പ്രതിഷേധത്തെ അതിക്രൂരമായാണ് ദില്ലി പൊലീസും മറ്റ് സേനാ വിഭാഗങ്ങളും ആക്രമിച്ചത്. സമരത്തിന് പിന്തുണയുമായി ഇടതുസംഘടനകളും സി പി ഐ എം എംപിമാരും ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.ALSO READ: പെൻഷൻ കിട്ടാതെ പ്രവാസികൾ ദുരിതത്തിൽ; പ്രവാസി ക്ഷേമനിധി ഓഫീസിലേക്ക് മാർച്ച് നടത്തിഎന്നാൽ ആ ഘട്ടങ്ങളിലൊന്നും പ്രതികരിക്കാൻ തയ്യാറാകാത്ത കോൺഗ്രസ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകായാണ്. എന്നാൽ ജന്തർ മന്തറിലെ പ്രതിഷേധത്തിനൊപ്പം ചേരാതെ പ്രധാന മന്ത്രിയുടെ വസതിക്ക് മുന്നിലാണ് രാഹുൽ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും നേതൃത്വത്തിൽ സമാന്തര പ്രതിഷേധവുമായി രംഗത്തെത്തിയത്. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.The post രാജ്യതലസ്ഥാനം കലുഷിതം; വർഷകാല സമ്മേളനത്തിൻ്റെ മൂന്നാം ദിനവും ഇരു സഭകളും പ്രക്ഷുബ്ധമാകും appeared first on Kairali News | Kairali News Live.