മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് കൊണ്ടുപോയതിൽ വൈരാഗ്യം; ബിജു കൊലപാതകത്തിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

Wait 5 sec.

കോഴിക്കോട് പാളയം ബിജു കൊലപാതകത്തിൽ പ്രതി ദീപക്കിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. മുൻ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പ്രതിയുടെ മൊഴി. കൊലയ്ക്ക് ഉപയോഗിച്ച കത്തി പോലീസിന് കണ്ടെത്താനായില്ല.മരിച്ച ബിജുവിന്റെ സംസ്കാര ചടങ്ങിൽ പ്രതി ദീപക്ക് കയ്യിൽ മുറിവും ആയാണ് എത്തിയത്. തുടർന്നു നടത്തിയ നിരീക്ഷണങ്ങൾക്കു ശേഷമാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വിശദമായി ചോദ്യം ചെയ്യുന്നതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.ALSO READ: രാജ്യതലസ്ഥാനം കലുഷിതം; വർഷകാല സമ്മേളനത്തിൻ്റെ മൂന്നാം ദിനവും ഇരു സഭകളും പ്രക്ഷുബ്ധമാകുംലഹരിക്ക് അടിമയായ പ്രതി ദീപകിനെ മരിച്ച ബിജുൻ്റെ നേതൃത്വത്തിൽ ഡി അഡിക്ഷൻ സെൻ്ററിലും, മാനസികാരോഗ്യ കേന്ദ്രത്തിലും ചികിത്സക്ക് എത്തിച്ചിട്ടുണ്ടായിരുന്നു. ഇതാണ് വൈരാഗ്യത്തിന് കാരണം. കൊലപാതക ശേഷം ബിജുവിൻ്റെ ഫോൺ, വാഹത്തിൻ്റെ കീ എന്നിവ ദീപക്കിന്റെ വീട്ടിൽ നിന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കൊല്ലാൻ ഉപയോഗിച്ച കത്തി കണ്ടെത്താനായിട്ടില്ല.ബിജുവിന്റെ ശരീരത്തിൽ കണ്ടെത്തിയ 45 മുറിവിൽ 18 മുറിവും കഴുത്തിലാണ്. സംഭവ ദിവസം മദ്യപിച്ചിരുന്നതിനാലാണ് ബിജുവിന് യുവാവിന്റെ ആക്രമണം പ്രതിരോധിക്കാൻ ആകാതെ പോയതെന്നാണ് നിഗമനം. ഞായറാഴ്ച പുലർച്ചെയാണ് രക്തം വാർന്ന നിലയിൽ ബിജുവിന്റെ മൃതദേഹം ഒറ്റമുറി വീട്ടിൽ കണ്ടെത്തിത്.The post മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് കൊണ്ടുപോയതിൽ വൈരാഗ്യം; ബിജു കൊലപാതകത്തിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് appeared first on Kairali News | Kairali News Live.