‘വഖഫ് ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തണം’; ഷോൺ ജോർജ് സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

Wait 5 sec.

വഖഫ് ബോർഡിൽ രണ്ട് അമുസ്ലീങ്ങളെ ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് ബി ജെ പി നേതാവ് ഷോൺ ജോർജ് സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബി ജെ പി നേതാവിൻ്റെ ഹർജിയെ പിന്തുണക്കുന്നതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത് വിവാദമായിരുന്നു. സർക്കാർ നിലപാട് പരിഗണിച്ച് വഖഫ് ബോർഡിൻ്റെ പ്രവർത്തനം ഹൈക്കോടതി തടഞ്ഞിരുന്നു. എന്നാൽ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് വഖഫ് ബോർഡ് അനുകൂല വിധി സമ്പാദിച്ചു.വകുപ്പ് സെക്രട്ടറിയെ ബോർഡിൻ്റെ അഡ്മിനിസ്ട്രേറ്ററായി നിയോഗിച്ച ഹൈക്കോടതി നിർദേശം സുപ്രീകോടതി അസ്ഥിരപ്പെടുത്തുകയായിരുന്നു. വകുപ്പ് സെക്രട്ടറിയെ ഉപയോഗിച്ച് വഖഫ് ബോർഡിനെ നിയന്ത്രിക്കാനുള്ള സർക്കാർ നീക്കം സുപ്രീം കോടതി തടഞ്ഞതിന് പിന്നാലെയാണ് കേസ് വീണ്ടും ഹൈക്കോടതിയിൽ എത്തുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് പതിനഞ്ചാമത്തെ ഇനമായി കേസ് പരിഗണിക്കും.ALSO READ: ബിജെപി ഫണ്ട് തട്ടിപ്പ്: രാജീവ് ചന്ദ്രശേഖറിന് മുന്നിൽ ഇമെയിൽ വഴി പരാതി പ്രവാഹംഇന്നലെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അവസാന വരി സുപ്രീകോടതി റദ്ദാക്കിയത്. സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയോഗിച്ച നടപടി ആണ് റദ്ദാക്കിയത്. കേരള വഖഫ് ബോർഡ് പ്രവർത്തനങ്ങൾ താൽക്കാലികമായി മരവിപ്പിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ വഖഫ് ബോർഡ് സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി പരി​ഗണിക്കുകയായിരുന്നു.The post ‘വഖഫ് ബോർഡിൽ അമുസ്ലീങ്ങളെ ഉൾപ്പെടുത്തണം’; ഷോൺ ജോർജ് സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും appeared first on Kairali News | Kairali News Live.