പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് കലാപനീക്കം നടത്തിയെന്ന് ആരോപിച്ച് കെ പി സി സി ആസ്ഥാനത്തേക്ക് ബി ജെ പി മാർച്ച് നടത്തും

Wait 5 sec.

തിരുവനന്തപുരം| പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് കലാപനീക്കം നടത്തിയെന്നാരോപിച്ച് സംസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കി ബിജെപി. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്തേക്ക് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ബിജെപി മാർച്ച് നടത്തും. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതിഷേധം ഉദ്ഘാടനം ചെയ്യും.ജനാധിപത്യത്തിൽ പ്രതിഷേധങ്ങൾ ഓരോ പൗരന്റെയും അവകാശമാണെന്നും എന്നാൽ അക്രമാസക്തമായ പ്രതിഷേധങ്ങളും അരാജകത്വവും നിയമലംഘനവും ജനാധിപത്യത്തിന്റെ ഭാഗമല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നിയമം ലംഘിക്കുന്നവർ അതിന് മറുപടി പറയേണ്ടത് ജനാധിപത്യ വ്യവസ്ഥയിലെ അനിവാര്യതയാണെന്നും അരാജകത്വത്തിന് മേൽ നിയമം എപ്പോഴും വിജയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, ലോക്സഭ പ്രതിപക്ഷ നേതാവിനും പാർലമെന്റ് അംഗങ്ങൾക്കുമെതിരെ  നടന്ന  പോലീസ്‌ അതിക്രമം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഷാഫി പറമ്പിൽ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ എന്നിവർ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. വിദ്യാർത്ഥികൾക്കെതിരായ പോലീസ്‌ നടപടികൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ എംപിയും നോട്ടീസ് സമർപ്പിച്ചിട്ടുണ്ട്.Content Highlights: BJP organized a protest march to KPCC headquarters in Thiruvananthapuram, alleging Congress triggered violence outside the Prime Minister’s residence. BJP state president Rajeev Chandrasekhar will inaugurate the rally. Meanwhile, Congress MPs moved adjournment notices in Lok Sabha over police action.