ന്യൂഡല്‍ഹി| നിരാഹാര സമരം തുടരുന്ന സോനം വാങ്ചുകിനെ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രിമാര്‍. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍ എത്തിയാണ് ജെ പി നഡ്ഡയും ജിതേന്ദ്ര സിങ്ങും വാങ്ചുകിനെ കണ്ടത്. മൂന്നാഴ്ചയോളം ഡല്‍ഹിയില്‍ നിരാഹാരം കിടന്ന് ഒടുവില്‍ ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷമാണ് മന്ത്രിമാര്‍ വാങ്ചുകിനെ സന്ദര്‍ശിച്ചത്.അതേ സമയം സിജെപി പ്രതിഷേധത്തിനിടെ അറസ്റ്റിലായ വിദ്യാര്‍ഥികളെ പോലീസ് വിട്ടയച്ചു. ഇന്നലെ സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ധര്‍മേന്ദ്ര പ്രധാന്റെ രാജിയടക്കം നിരവധി വിഷയങ്ങളാണ് സിജെപി ഉന്നയിക്കുന്നത്. എന്നാല്‍ ഇതെല്ലാം ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ട വിഷയമാണ് എന്നാണ് സോനം വാങ്ചുകിനെ സന്ദര്‍ശിച്ച ശേഷം ജെ പി നഡ്ഡ പറഞ്ഞത്.Content Highlights: Union Ministers JP Nadda and Jitendra Singh visited Sonam Wangchuk at Medanta Hospital in Gurugram. The activist was shifted to the hospital following three weeks of hunger strike in Delhi. Police released students arrested during CJP protests as talks continue over various demands raised.