ദില്ലിയിലെ ജന്തർ മന്തറിൽ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം ശക്തമായി തുടരുന്നു. നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ത്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിന് പിന്തുണയേറുകയാണ്. കഴിഞ്ഞ ദിവസം രാത്രി പൊലീസ് ആസ്ഥാനത്തേക്ക് നടത്താനിരുന്ന മാർച്ച്, കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ വിട്ടയച്ചതിനെത്തുടർന്ന് റദ്ദാക്കിയിരുന്നു. എങ്കിലും വരും ദിവസങ്ങളിലും സമരം കൂടുതൽ വ്യാപിപ്പിക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.അതേസമയം രാജ്യത്തെ യുവത തെരുവിൽ പ്രതിഷേധിക്കുമ്പോഴും സമരവേദിയിൽ നിന്ന് വിട്ടുനിൽക്കുകയാണ് കോൺഗ്രസ്. പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് സിജെപിയുടെ സമരവേദിയിലേക്ക് എത്താത്തതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഏറെ വിമർശനത്തിന് പിന്നാലെ രാഹുൽ ഗാന്ധിയുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കഴിഞ്ഞ ദിവസം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാൽ ജന്തർ മന്തറിലെത്തി വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഇതുവരെയും അവർ തയ്യാറായിട്ടില്ല.ALSO READ: ബിജെപി ഫണ്ട് തട്ടിപ്പ്: രാജീവ് ചന്ദ്രശേഖറിന് മുന്നിൽ ഇമെയിൽ വഴി പരാതി പ്രവാഹംകോൺഗ്രസ് വിദ്യാർത്ഥി സംഘടനയും സമരത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. അതേസമയം പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജിയും ആവശ്യപ്പെട്ട് ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമാകും. സമരക്കാരായ വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് നരനായാട്ടും പ്രതിപക്ഷം സഭയിൽ ഉയർത്തും.ഇതിനിടെ അനുനയ നീക്കത്തിന് ശ്രമിക്കുകയാണ് കേന്ദ്രസർക്കാർ. സോനം വാങ്ചുക്കിനെ കേന്ദ്രമന്ത്രിമാർ സന്ദർശിച്ചു. ജെപി നദ്ദ, ജിതേന്ദ്ര സിങ് എന്നിവരാണ് സോനം വാങ്ചുക്കിനെ സന്ദർശിച്ചത്.The post സമര വേദിയിലേക്കെത്താൻ കോൺഗ്രസിന് തടസമെന്ത്? സോനം വാങ്ചുക്കിനെ കണ്ട് അനുനയനീക്കത്തിന് കേന്ദ്രസർക്കാർ appeared first on Kairali News | Kairali News Live.