വിലങ്ങാട് പുഴയിൽ കാണാതായ യുപി സ്വദേശിക്കായി നാലാം ദിവസവും തിരച്ചിൽ

Wait 5 sec.

കോഴിക്കോട് വിലങ്ങാട് പുഴയിൽ കാണാതായ യുപി സ്വദേശിക്കായി നാലാം ദിവസവും മേഖലയിൽ തിരച്ചിൽ ആരംഭിച്ചു. കെ 9 സ്‌ക്വാഡിലെ ട്രാക്കർ ഡോഗിനെ എത്തിച്ചാണ് ഇന്ന് രാവിലെ തിരച്ചിൽ പുനഃരാരംഭിച്ചത്. ഞായറാഴ്ച്ചയാണ് ഉത്തർ പ്രദേശ് സ്വദേശി നിഗം കുമാറിനെ പുഴയിൽ കാണാതായത്.ALSO READ: വി​ദ്യാർഥികളെ തല്ലിച്ചതക്കാൻ നെയിം ബാഡ്ജ് ഇല്ലാത്ത പൊലീസുകാരും; സംഘപരിവാറുകാരെന്ന് ആരോപണം, വിഷയം സഭയിൽ ഉയർത്താൻ പ്രതിപക്ഷംപുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. വിലങ്ങാട് പുഴയുടെ ഭാഗമായ കുളിക്കാവിൽ ആയിരുന്നു സംഭവം. മൂന്നുപേരാണ് അപകടത്തിൽപ്പെട്ടത്. രണ്ടുപേരെ രക്ഷിച്ചെങ്കിലും ഒരാളെ കാണാതാവുകയായിരുന്നു.The post വിലങ്ങാട് പുഴയിൽ കാണാതായ യുപി സ്വദേശിക്കായി നാലാം ദിവസവും തിരച്ചിൽ appeared first on Kairali News | Kairali News Live.