ഇറാനെതിരായ ആക്രമണം നിര്‍ത്തിവച്ചത് മധ്യസ്ഥരുടെ അഭ്യര്‍ഥന മാനിച്ച്: ട്രംപ്

Wait 5 sec.

വാഷിങ്ടണ്‍/തെഹ്‌റാന്‍ | മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് ഇറാനെതിരായ ആക്രമണങ്ങള്‍ നിര്‍ത്തിവെച്ചതെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘ഇറാനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെല്ലാം എന്നോട് ‘ആക്രമണം നടത്തരുത്’ എന്ന് ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.അതേസമയം, ഇസ്‌റാഈലിന്റെ സ്വാധീനത്താല്‍ ആരംഭിച്ച അഞ്ച് മാസത്തെ യുദ്ധത്തിന് ശേഷം അമേരിക്ക പ്രതിസന്ധിയിലും ബുദ്ധിമുട്ടിലുമാണെന്നും സംഘര്‍ഷം സൃഷ്ടിച്ചതിന്റെ വില അവര്‍ക്ക് അനിവാര്യമായും നല്‍കേണ്ടിവരുമെന്നും ഇറാന്‍ പ്രതികരിച്ചു.അതിനിടെ, നബുലസ്, റമല്ല, ഹെബ്രോണ്‍, കിഴക്കന്‍ ജറുസലേം തുടങ്ങിയ പ്രധാന മേഖലകളിലേക്ക് ഇസ്‌റാഈല്‍ സൈന്യവും കുടിയേറ്റക്കാരും കടന്നുകയറ്റം ശക്തമാക്കിയിരിക്കുകയാണ്. സംഘര്‍ഷത്തിന് ആക്കം കൂട്ടി അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം റെയ്ഡുകളും അറസ്റ്റുകളും വീടുകള്‍ തകര്‍ക്കലും വര്‍ധിച്ചുവരികയാണ്.Content Highlights:Donald Trump stated that the military action against Iran was halted upon requests from international mediators. The decision reflects ongoing diplomatic efforts to de-escalate tensions in the region. The move comes amid heightened international focus on US foreign policy decisions.