കേസുകളെല്ലാം പിന്‍വലിക്കും, നഷ്ടപരിഹാരത്തില്‍ ഉടന്‍ തീരുമാനം; സി ജെ പിയുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

Wait 5 sec.

ന്യൂഡല്‍ഹി |  കേന്ദ്രമന്ത്രിമാരും സിജെപി പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ച പൂര്‍ത്തിയായി. പ്രതിഷേധക്കാരുടെ പേരില്‍ പോലീസ് എടുത്ത കേസുകളെല്ലാം പിന്‍വലിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട് തുടര്‍ നടപടികളുണ്ടാകില്ല. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും കേന്ദ്രമന്ത്രി ജെ പി നദ്ദ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമാകും ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മുഴുവന്‍ ആവശ്യങ്ങളും സര്‍്ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ സമരം പിന്‍വലിക്കുകയാണെന്നും സിജെപി പ്രതിനിധികള്‍ വ്യക്തമാക്കിContent Highlights: Talks between Union Ministers and CJP representatives have concluded successfully. The government agreed to withdraw all police cases registered against student protesters. Decision on compensation for families of NEET victims will be made after consulting the PM