രാജ്യത്തെയാകെ പിടിച്ചു കുലുക്കിയ വിദ്യാർഥി യുവജന പോരാട്ടത്തിനാണ് കഴിഞ്ഞ നാളുകളിലെല്ലാം നാട് സാക്ഷ്യം വഹിച്ചത്. വിവിധയിടങ്ങളിൽ നിന്നും നിരവധിപേർ രാജ്യതലസ്ഥാനത്തേക്ക് ഒഴുകിയെത്തി. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നിരവധിപേർ രംഗത്ത് വരുകയും ചെയ്തു. വിദ്യാർഥികളേയും യുവാക്കളേയും നിഷ്ഠൂരമായി തല്ലച്ചതയ്ക്കുകയായിരുന്നു കേന്ദ്രം ചെയ്തത്.ആ സമരപോരാട്ടത്തിന് ആദ്യമായി ഐക്യദാർഢ്യം പ്രഖ്യാപിച്ച വിദ്യാർഥി പ്രസ്ഥാനമാണ് എസ് എഫ് ഐ. പോരാട്ടത്തിന് പിന്തുണയറിയിച്ച് ഇടത് പാർട്ടികളും രംഗത്ത് വന്നു. എൻ ടി എ പിരിച്ചു വിടുക, എന്നതുൾപ്പെടെയുള്ള വിവിധങ്ങളായി ആവശ്യങ്ങൾ അവർ കേന്ദ്രത്തിന് മുന്നിൽ വെച്ചു. പിന്നീട് ഈ കൂട്ടായ പ്രതിഷേധത്തിന് മുന്നിൽ മോദി സർക്കാർ മുട്ടു മടക്കുകയും ചെയ്തു. ഒടുക്കം വിദ്യാർഥി യുവജന സമരം വിജയം കണ്ടു.Also read: രാജ്യമൊട്ടാകെ ഉറ്റുനോക്കിയ ഇടം; ‘ജന്തർ മന്തർ’ എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം എന്താണ്?ഈ വിജയത്തിലും പോരാട്ടം തുടരുകാണ് എസ് എഫ് ഐ. എൻട ടി എ പിരിച്ചു വിടുന്നത് വരെയും വിദ്യാർഥികളുടെ കുടുംബത്തിന് പ്രഖ്യാപിച്ച നഷ്ട പരിഹാരം നൽകുന്നത് വരെയും പോരാട്ടം തുടരാമനാണ് എസ് എഫ് ഐ തീരുമാനിച്ചിരിക്കുന്നത്.The post പോരാട്ട വീഥിയിലെ എസ് എഫ് ഐ; ഇനിയും പോരാട്ടം തുടരും appeared first on Kairali News | Kairali News Live.