‘ഇത് ജനാധിപത്യത്തിന്റെ വിജയം, രാജ്യത്തെ ജെൻസികൾക്കും സിജെപിക്കും അഭിനന്ദനങ്ങൾ’: സോനം വാങ്ചുക്ക്

Wait 5 sec.

വിദ്യാർഥി പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമൊടുവിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധ‍ർമേന്ദ്ര പ്രധാൻ രാജിവച്ചതിന് പിന്നാലെ പ്രതികരണവുമായി പാരിസ്ഥിതിക പ്രവർത്തകൻ സോനം വാങ്ചുക്ക് രം​ഗത്ത്. ഇത് ജനാധിപത്യത്തിന്റെ വിജയമെന്നും, ജെൻസികൾക്കും സിജെപിക്കും അഭിനന്ദനങ്ങളെന്നും സോനം വാങ്ചുക്ക് ഫേസ്ബുക്കിൽ കുറിച്ചു.ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. നേരിട്ടുള്ള ജനാധിപത്യം… തെരുവുകളിൽ നിന്ന് നേരിട്ട ലഭിച്ചത്. സമാധാനത്തിന്റെയും സംയമനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും വിജയം. സിജെപിക്കും രാജ്യത്തെ ജെൻസികൾക്കും അഭിനന്ദനങ്ങൾ. ഒപ്പം ഭയവും ഭയപ്പെടുത്തണമെന്ന ചിന്തയും ഉപേക്ഷിച്ച് രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും പങ്കുചേർന്ന എല്ലാവർക്കും നന്ദിയെന്നും അദ്ദേഹം കുറിച്ചു.also read; ധർമേന്ദ്ര പ്രധാന്റെ രാജി ഇന്ത്യൻ ജനതയുടെ വിജയമെന്ന് കെ. രാധാകൃഷ്ണൻ എംപിവിദ്യാഭ്യാസ മന്ത്രിസ്ഥാനത്ത് നിന്ന് ധർമേന്ദ്ര പ്രധാൻ രാജിവച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടുള്ള സിജെപി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടുള്ള അനിശ്ചിതകാല സമരം വ്യാഴാഴ്ചയായിരുന്നു സോനം വാങ്ചുക്ക് അവസാനിപ്പിച്ചത്.അതേസമയം, രാജ്യത്തുടനീളം അലയടിക്കുന്ന പ്രതിഷേധങ്ങൾക്ക് മുന്നിൽ ഒടുവിൽ മുട്ടുമടക്കി കൊണ്ട് ധ‌ർമേന്ദ്ര പ്രധാൻ പ്രധാനമന്ത്രിക്ക് രാജികത്ത് കൈമാറി. നീറ്റ് പരീക്ഷാക്രമക്കേടിൽ രാജ്യത്തെമ്പാടും ആളിക്കത്തിയ യുവതയുടെ പ്രതിഷേധത്തിന് പിന്നാലെയാണ് മോദി സർക്കാരും ധർമേന്ദ്ര പ്രധാനും ഗത്യന്തരമില്ലാതെ തോറ്റുമടങ്ങിയത്.നീറ്റ് പരീക്ഷാക്രമക്കേടിൽ രണ്ട് മാസത്തോളമായി എല്ലാ വെല്ലുവിളികളെയും അതിജീവിച്ചാണ് യുവജനപ്രക്ഷോഭം അലയടിച്ചത്. ഒടുക്കം അതിന് മുന്നിൽ കേന്ദ്രസർക്കാരിന് മുട്ടുമടക്കേണ്ടി വന്നു. രാജ്യമാകെ അലയടിച്ച വിദ്യാര്‍ഥി-യുവജന പ്രക്ഷോഭം ഐതിഹാസിക വിജയം പ്രധാന്‍റെ രാജിയിലൂടെ കൈവരിച്ചുThe post ‘ഇത് ജനാധിപത്യത്തിന്റെ വിജയം, രാജ്യത്തെ ജെൻസികൾക്കും സിജെപിക്കും അഭിനന്ദനങ്ങൾ’: സോനം വാങ്ചുക്ക് appeared first on Kairali News | Kairali News Live.