ലോകകപ്പ് ഹിറോ കൊളോ കൊളോയുടെ വല കാക്കും

Wait 5 sec.

ഇക്കഴിഞ്ഞ ലോകകപ്പിലെ ഹിറോ ​ഗോൾകീപ്പർ കേപ്പ് വെർദെയുടെ ജോസിമാർ ജോസെ എവോറ ഡയസ് എന്ന വൊസി‌‌‌‍ഞ്ഞ ചിലിയൻ ക്ലബ്ബായ കൊളോ കൊളോയുമായി കരാറിലെത്തി. ക്ലബ്ബ് കാര്യം ഒദ്യോ​ഗികമായി അറിയിച്ചു. 40 കാരനായ താരത്തെ ഒന്നര വർഷത്തെ കരാറിലാണ് ടീമിൽ എത്തിച്ചത്. പോർച്ചു​ഗീസ് സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ ജി.ഡി. ഷാവേസിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിലാണ് താരം ചിലയിൽ എത്തുന്നത്.40 കാരനായ വൊസി‌‌‌‍ഞ്ഞ ലോകകപ്പിൽ മികച്ച പ്രകടനവുമായി ഫിഫ ബെസ്റ്റ് ഇലവനിൽ ഉൾപ്പെട്ടിരുന്നു. അരങ്ങേറ്റക്കാരായ കേപ്പ് വെർദെയും ക്യാപ്പ്റ്റൻ വൊസി‌‌‌‍ഞ്ഞയും സ്പെയിൻ, ഉറു​ഗ്വൊ അടങ്ങുന്ന ​ഗ്രൂപ്പിൽ നിന്ന് ഇവരെയെല്ലാം സമനിലയിൽ തളച്ച് രണ്ടാം സ്ഥാനക്കാരായി റൗണ്ട് ഓഫ് 32 വരെ മുന്നേറി ആരാധക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. റൗണ്ട് ഓഫ് 32വിൽ മുൻ ചാമ്പ്യന്മാരായ അർജന്റീനയെ അവസാന നിമിഷം വരെ വിറപ്പിച്ച് ‌രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് പൊരുതി പരാജയപ്പെട്ടത്.Also read: പാരാപവർലിഫ്റ്റിങ്ങിൽ വെങ്കലത്തിളക്കവുമായി ജണ്ടു കുമാർ; കോമൺവെൽത്ത് ​ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽലോകകപ്പിലെ വൊസി‌‌‌‍ഞ്ഞയുടെ മികച്ച പ്രകടനം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റ​ഗ്രാമിലെ പിൻതുടരുന്നവരുടെ എണ്ണം 50,000-ത്തിൽ നിന്ന് ഏകദേശം 29 ദശലക്ഷമായി വർധിച്ചു. ലോകഫുട്​ബോളിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ​ഗോൾകീപ്പറും ആഫ്രിക്കൻ താരങ്ങളിൽ മുഹമ്മദ് സലാക്ക് പിന്നിൽ രണ്ടാമതുമാണ് കേപ്പ് വെർദെ താരം.The post ലോകകപ്പ് ഹിറോ കൊളോ കൊളോയുടെ വല കാക്കും appeared first on Kairali News | Kairali News Live.