ഇനി പാടുപ്പെടും; പണിമുടക്കി ചാറ്റ് ജിപിടി

Wait 5 sec.

ആഗോളതലത്തിൽ പണിമുടക്കി എ.ഐ ടൂളായ ചാറ്റ് ജിപിടി. ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്പ്, ജപ്പാൻ, ഓസ്‌ട്രേലിയ അടക്കമുള്ള നിരവധി രാജ്യങ്ങളിലെ നിരവധി ഉപയോക്താക്കളുടെ ചാറ്റ് ജി.പി.ടി അക്കൗണ്ടുകളിലാണ് സാങ്കേതിക തടസ്സം നേരിട്ടത്. പലർക്കും ലോഗിൻ ചെയ്യാനോ പ്രോംപ്റ്റുകൾ അയക്കാനോ, വ്യക്തി​ഗത ചാറ്റ് ഹിസ്റ്ററി ആക്‌സസ് ചെയ്യാനോ നിലവിൽ സാധിക്കുന്നില്ല. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3.14 ഓടെയാണ് ചാറ്റ് ജിപിടി പണിമുടക്കിയത്.സാങ്കേതിക തടസത്തെക്കുറിച്ച് കഴിഞ്ഞ 40 മിനിറ്റിനുള്ളിൽ 1,500ലധികം പരാതികളാണ് ഇന്ത്യയിൽ നിന്ന് മാത്രമായി ലഭിച്ചത്. അതേസമയം, ആ​ഗോളതലത്തിൽ 3,000ത്തിലധികം പരാതികൾ ലഭിച്ചതായാണ് യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.also read; വരാൻ പോകുന്നത് വലിയ മാറ്റം; ആറക്ക പിൻ മാറ്റാൻ വാട്സാപ്പ് ഒരുങ്ങുന്നു?സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ, പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ എന്നിങ്ങനെ നിരവധി പേർക്കാണ് ഇത് മൂലം ജോലിയിൽ തടസ്സം നേരിട്ടത്. എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ നിരവധി ഉപയോക്താക്കളാണ് പരാതികളുമായി രം​ഗത്ത് വന്നത്.അതേ സമയം, സംഭവത്തിൽ കമ്പനിയായ ഓപ്പൺ എ.ഐ പ്രതികരണവുമായി രം​ഗത്തെത്തിയിട്ടുണ്ട്. തടസം പൂ‍ർണ്ണമായി പരിഹരിക്കാനുള്ള ശ്രമം നടത്തി വരുന്നതായി കമ്പനി അറിയിച്ചു.The post ഇനി പാടുപ്പെടും; പണിമുടക്കി ചാറ്റ് ജിപിടി appeared first on Kairali News | Kairali News Live.