മുഖ്യമന്ത്രിയുടെ വസ്തുതാ വിരുദ്ധ പ്രസ്താവനകൾക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യുഡിഎഫ് സർക്കാരിന്റെ കാലത്തെ വൈദ്യുതി കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കി എന്നത് മുഖ്യമന്ത്രിയുടെ വസ്തുതാ വിരുദ്ധമായ പ്രചാരണമാണെന്നും വസ്തുതകൾ നിരത്തി പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.യുഡിഎഫ് സർക്കാരിൻറെ സമയത്ത് ആരംഭിച്ച വൈദ്യുതി കരാർ എൽഡിഎഫ് സർക്കാർ അല്ല റദ്ദാക്കിയത്. റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരമില്ലാതെ ആയിരുന്നു യുഡിഎഫ് സർക്കാർ കരാർ നടപ്പാക്കിയത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ സംസ്ഥാനം വൈദ്യുതി പ്രതിസന്ധി നേരിടും എന്നതുകൊണ്ടാണ് ആ കരാർ റദ്ദാക്കാതെ മുന്നോട്ടുപോയത്. റെഗുലേറ്ററി കമ്മീഷന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് കരാർ റദ്ദായതെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു.ALSO READ: ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ ഉത്തരംമുട്ടി ഷോൺ ജോർജ്സംസ്ഥാനത്ത് മഴ കുറഞ്ഞു എന്നത് വസ്തുതയാണ്. ഇതിലും വലിയ പ്രതിസന്ധി കാലഘട്ടത്തിലും എൽഡിഎഫ് സർക്കാർ ലോഡ് ഷെഡിംഗ് ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ കൃത്യമായ മുന്നൊരുക്കം ഇല്ലാത്തതാണ് ഇപ്പോൾ സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ ഓർമിപ്പിച്ചു.മുഖ്യമന്ത്രിയുടേത് സംഘപരിവാർ സേവയെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. വഖഫ് ബോർഡിൽ അമുസ്ലീങ്ങളെ നിയമിക്കേണ്ടതില്ല എന്ന് നിലപാടെടുത്തതിന് തന്നെ വർഗീയവാദി എന്ന് ചാപ്പ കുത്തുന്നു. മുഖ്യമന്ത്രി ആകട്ടെ സംഘപരിവാറിന്റെ നാവായി മാറിയെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.The post വൈദ്യുതി കരാർ റദ്ദാക്കിയത് എൽഡിഎഫ് സർക്കാരല്ല, യുഡിഎഫ് കരാർ നടപ്പാക്കിയത് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരമില്ലാതെ: മുഖ്യമന്ത്രിയുടെ കള്ളംപൊളിച്ച് പ്രതിപക്ഷ നേതാവ് appeared first on Kairali News | Kairali News Live.