ന്യൂഡല്‍ഹി | കേന്ദ്ര വിദ്യാഭ്യാസമന്ത്രി പദവി രാജിവെച്ച ധര്‍മ്മേന്ദ്ര പ്രധാന്റെ തീരുമാനത്തിനൊപ്പം ബിജെപി പൂര്‍ണ്ണമായി നിലകൊള്ളുന്നുവെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ .സിജെപി നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍ ഡല്‍ഹി ജന്തര്‍മന്ദറില്‍ രാജിയില്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടത്തുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.ഇന്ത്യയുടെ വിദ്യാഭ്യാസ രംഗത്ത് പരിഷ്‌കാരങ്ങള്‍ വരുത്തുന്നതിലും സുപ്രധാനമായ ദേശീയ വിദ്യാഭ്യാസ നയം വിജയകരമായി നടപ്പിലാക്കുന്നതിലും മറ്റ് നിരവധി കാര്യങ്ങളിലും നിര്‍ണായക പങ്ക് വഹിച്ച നേതാവാണ് ധര്‍മേന്ദ്ര പ്രധാനെന്ന് നബിന്‍ എക്‌സില്‍ കുറിച്ചുവലിയ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട്, അദ്ദേഹം പദവി ഒഴിയാന്‍ എടുത്ത തീരുമാനം പൊതുജീവിതത്തിലെ സമഗ്രതയുടെയും നിസ്വാര്‍ത്ഥ സേവനത്തിന്റെയും ഉയര്‍ന്ന നിലവാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഈ തീരുമാനത്തില്‍ പാര്‍ട്ടി അദ്ദേഹ്‌ത്തോടൊപ്പം നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ എല്ലാ ആശംസകളും നേരുന്നുവെന്നും കുറിപ്പിലുണ്ട്Content Highlights: BJP national leadership expressed support for Dharmendra Pradhan following his resignation as Education Minister. Party leaders acknowledged his contributions to education reforms and NEP implementation. They affirmed that the decision reflects his commitment to students and the nation.SEO (English):