നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നാലെ നടന്ന യുവജന പ്രക്ഷോഭത്തിന് മുന്നിൽ കീഴടങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചത് സമരത്തിൻ്റെ ഒരു ഘട്ടത്തിൻ്റെ വിജയം ആണെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. വിദ്യാർത്ഥികളും യുവാക്കളും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ച് അണിനിരന്ന സമരം ജനങ്ങളുടെ ഇടപെടലിൻ്റെ വിജയം കൂടിയാണെന്ന് എം എ ബേബി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സമരത്തെ തുടക്കം മുതൽ ഇടതുപക്ഷം പിന്തുണച്ചു എന്നും അദ്ദേഹം പറഞ്ഞു.കർഷകസമരത്തിൻ്റെ ഐതിഹാസിക സമരത്തിൽ നേടിയ വിജയം പോലെ അഭിമാനിക്കാൻ കഴിയുന്ന നേട്ടം ആണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ധർമ്മേന്ദ്ര പ്രധാനെ സംരക്ഷിക്കാൻ മോദി അവസാനം വരെ ശ്രമിച്ചു എന്നും വിദ്യാഭ്യാസ രംഗം മുഴുവൻ ധർമ്മേന്ദ്ര പ്രധാൻ കുളം തോണ്ടി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലാത്തിയിൽ ഇരുമ്പാണി അടിച്ച് വച്ച് കുട്ടികളെ അടിച്ചതുൾപ്പടെ സമരക്കാർക്ക് നേരെ കടന്നാക്രമണങ്ങൾ നടന്നു. പോലീസിൻ്റെയും സർക്കാരിൻ്റെ ഗുണ്ടകളുടെയും അതിക്രമത്തെക്കുറിച്ച് അന്വേഷിക്കണം. സമരക്കാർക്ക് നേരെ നടന്ന അതിക്രമം സുപ്രീം കോടതി മുൻ ജസ്റ്റിസ് ഗോപാൽ ഗൗഡ അന്വേഷിക്കും.Also Read: പ്രതിഷേധങ്ങൾക്ക് മുന്നിൽ മുട്ടുമടക്കി; ധർമേന്ദ്ര പ്രധാൻ രാജിവെച്ചുബി ജെ പി ഭരണത്തിൻ്റെ അവസാനത്തിൻ്റെ തുടക്കമാണ് വിദ്യാർത്ഥി പ്രക്ഷോഭത്തിൻ്റെ വിജയം എന്ന് പറഞ്ഞ അദ്ദേഹം സമര നേതാക്കളെ അനുമോദിക്കുന്നുവെന്നുംസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രഗത്ഭ വ്യക്തിത്വങ്ങളോട് നന്ദിയുണ്ടെന്നും അറിയിച്ചു. രാഹുൽ ഗാന്ധി ജന്തർമന്ദിറിലെ സമരവേദിയിൽ ഇതുവരെ പോയില്ല എന്നും വൈകിയാണെങ്കിലും രാഹുൽ ഗാന്ധി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എത്തിയത് സ്വാഗതാർഹം ആണെന്നും അദ്ദേഹം അറിയിച്ചു.The post ധർമേന്ദ്ര പ്രധാനിന്റെ രാജി സമരത്തിൻ്റെ ഒരു ഘട്ടത്തിൻ്റെ വിജയം എന്ന് എം എ ബേബി appeared first on Kairali News | Kairali News Live.