ആഗോളതലത്തിൽ പണിമുടക്കി എ.ഐ ടൂളായ ചാറ്റ് ജിപിടി. ഇന്ത്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്പ്, ജപ്പാൻ, ഓസ്ട്രേലിയ അടക്കമുള്ള നിരവധി രാജ്യങ്ങളിലെ നിരവധി ഉപയോക്താക്കളുടെ ചാറ്റ് ജി.പി.ടി അക്കൗണ്ടുകളിലാണ് സാങ്കേതിക തടസ്സം നേരിട്ടത്. പലർക്കും ലോഗിൻ ചെയ്യാനോ പ്രോംപ്റ്റുകൾ അയക്കാനോ, വ്യക്തിഗത ചാറ്റ് ഹിസ്റ്ററി ആക്സസ് ചെയ്യാനോ നിലവിൽ സാധിക്കുന്നില്ല. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3.14 ഓടെയാണ് ചാറ്റ് ജിപിടി പണിമുടക്കിയത്.സാങ്കേതിക തടസത്തെക്കുറിച്ച് കഴിഞ്ഞ 40 മിനിറ്റിനുള്ളിൽ 1,500ലധികം പരാതികളാണ് ഇന്ത്യയിൽ നിന്ന് മാത്രമായി ലഭിച്ചത്. അതേസമയം, ആഗോളതലത്തിൽ 3,000ത്തിലധികം പരാതികൾ ലഭിച്ചതായാണ് യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.also read; വരാൻ പോകുന്നത് വലിയ മാറ്റം; ആറക്ക പിൻ മാറ്റാൻ വാട്സാപ്പ് ഒരുങ്ങുന്നു?സോഫ്റ്റ്വെയർ ഡെവലപ്പർമാർ, പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ എന്നിങ്ങനെ നിരവധി പേർക്കാണ് ഇത് മൂലം ജോലിയിൽ തടസ്സം നേരിട്ടത്. എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ നിരവധി ഉപയോക്താക്കളാണ് പരാതികളുമായി രംഗത്ത് വന്നത്.അതേ സമയം, സംഭവത്തിൽ കമ്പനിയായ ഓപ്പൺ എ.ഐ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. തടസം പൂ‍ർണ്ണമായി പരിഹരിക്കാനുള്ള ശ്രമം നടത്തി വരുന്നതായി കമ്പനി അറിയിച്ചു.The post ഇനി പാടുപ്പെടും; പണിമുടക്കി ചാറ്റ് ജിപിടി appeared first on Kairali News | Kairali News Live.