കോൺഗ്രസ്‌ ഇവിഎം ഹാക്കിം​ഗ്: നടന്നത് ക്രിമിനൽ കുറ്റം, അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകും; രാജ്മോഹൻ ഉണ്ണിത്താൻ

Wait 5 sec.

ഇവിഎം ഹാക്കിങ്ങുമായി ബന്ധപ്പെട്ട് പുമറത്തുവന്ന വിവരങ്ങ‌ൾ ശരിയാണെങ്കിൽ ക്രിമിനൽ കുറ്റമാണെന്നും ഏത് ഉന്നതനായാലും ശിക്ഷിക്കപ്പെടണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി. അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി‌ക്ക് പരാതി നൽകുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് പറഞ്ഞു. ഈ വിഷയം കോൺ​ഗ്രസിന്റെ വേദികളിലോ യുഡിഎഫിന്റെ വേദികളിലോ ചർച്ച ചെയ്യേണ്ട ഒന്നല്ലെന്നും അദ്ദേഹം പ്രതികരിച്ചു.നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവിഎം ഹാക്ക് ചെയ്ത് വിജയം ഉറപ്പാക്കാമെന്ന്‌ വാ​ഗ്ദാനം നൽകി കാസർ​ഗോഡ് ജില്ലയിലെ യുഡിഎഫ-്‌ സ്ഥാനാർഥികളിൽ നിന്ന്‌ ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് കോൺഗ്രസ്‌ നേതാവിനെതിരെ ഉയർന്നുവന്ന പരാതി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നുമാസത്തിന് ശേഷമാണ് യുഡിഎഫിൽ ഇവിഎം ഹാക്കിങ്‌ വിവാദം തലപൊക്കിയത്. മുസ്ലിംലീഗ് നേതാക്കളാണ്‌ യുഡിഎഫ്‌ ജില്ലാ കമ്മിറ്റി യോഗത്തിൽ ഇക്കാര്യം ഉന്നയിച്ചത്‌. വിഷയത്തിൽ അന്വേഷിക്കണം ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് പരാതിയും നൽകി.ALSO READ: വൈദ്യുതി കരാർ റദ്ദാക്കിയത് എൽഡിഎഫ് സർക്കാരല്ല, യുഡിഎഫ് കരാർ നടപ്പാക്കിയത് റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരമില്ലാതെ: മുഖ്യമന്ത്രിയുടെ കള്ളംപൊളിച്ച് പ്രതിപക്ഷ നേതാവ്കോൺഗ്രസ് നേതാവ്‌ അഡ്വ. ബി എം ജമാൽ പണം വാങ്ങിയെന്നാണ്‌ ആരോപണം. ഇലക്‌ട്രോണിക്‌ വോട്ടിങ്‌ മെഷീൻ ഹാക്കുചെയ്തും ബിജെപി ഹാക്കിങ്‌ നടത്തുന്നത് മറ്റൊരു സാങ്കേതികവിദ്യ ഉപയോഗിച്ച് തടഞ്ഞും വിജയം ഉറപ്പാക്കാമെന്ന് ആയിരുന്നു ഇയാളുടെ വാ​ഗ്ദാനം. വഖഫ് ബോർഡ് മുൻ സിഇഒ കൂടിയായ ബി എം ജമാലിന്റെ ഏജന്റുമാർ കാസർ​ഗോഡ്, മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളിലെ യുഡിഎഫ്‌ സ്ഥാനാർഥികളെ സമീപിച്ച്‌ 40 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ്‌ പരാതി.The post കോൺഗ്രസ്‌ ഇവിഎം ഹാക്കിം​ഗ്: നടന്നത് ക്രിമിനൽ കുറ്റം, അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകും; രാജ്മോഹൻ ഉണ്ണിത്താൻ appeared first on Kairali News | Kairali News Live.