കാനഡയില്‍ ഇന്ത്യാക്കാരി കൊല്ലപ്പെട്ടു; പങ്കാളി അറസ്റ്റില്‍

Wait 5 sec.

ഒട്ടാവ  | കാനഡയിലെ എഡ്മന്റണില്‍ ഇന്ത്യക്കാരിയായ 23കാരി കൊല്ലപ്പെട്ടു. പഞ്ചാബിലെ ലുധിയാന സ്വദേശിനിയായ ദാമന്‍പ്രീത് കൗര്‍ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പങ്കാളിയായ റിതീഷ് കുമാറി(22)നെ എഡ്മന്റണ്‍ പോലീസ് അറസ്റ്റ് ചെയ്തു.ജൂലൈ 9ന് വൈകിട്ടോടെയാണ് എഡ്മന്റണിലെ സില്‍വര്‍ബെറിയിലുള്ള വീട്ടില്‍ ഗുരുതരമായ പരുക്കുകളോടെ അബോധാവസ്ഥയില്‍ യുവതിയെ കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദാമന്‍പ്രീത് കൗര്‍, ചികിത്സയിലിരിക്കെ ജൂലൈ 12നാണ് മരിച്ചത്. തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ മരണകാരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. യുവതിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.ജൂലൈ 22നാണ് പ്രതിയായ റിതീഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ദാമന്‍പ്രീത് കൗറിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഫണ്ട് ശേഖരം തുടങ്ങിയിട്ടുണ്ട്. മൃതദേഹം എത്തിക്കുന്നതിനായുള്ള ഭാരിച്ച ചെലവ് കുടുംബത്തിനു താങ്ങാനാകാത്ത സാഹചര്യത്തിലാണ് ഫണ്ട് ശേഖരിക്കുന്നത്.Content Highlights: A 23-year-old Indian woman named Damanpreet Kaur was murdered in Edmonton, Canada. Edmonton police arrested her 22-year-old partner Ritesh Kumar in connection with the crime. Autopsy revealed she died of suffocation. Fundraising is underway to repatriate her body to Ludhiana, Punjab