പാലക്കാട് പ്രവാസി സെന്ററിന്റെ (പിസിസി) സ്ത്രീശാക്തീകരണ വർഷാചരണമായ ‘ജ്വാല 2026’-ന്റെ ഭാഗമായി സംഘടിപ്പിച്ച മുദ്രാവാക്യ മത്സര വിജയികളെ പ്രഖ്യാപിച്ചു. സ്ത്രീകളുടെ കരുത്തും പ്രതിഭയും പ്രമേയമാക്കി നടത്തിയ മത്സരത്തിൽ പ്രവാസ ലോകത്തുനിന്നും നിരവധി ആളുകളാണ് പങ്കെടുത്തത്.ഇംഗ്ലീഷ് വിഭാഗത്തിൽ അക്ഷയ ശ്രീകാന്ത് ( “Ignite the She Within”), മലയാളം വിഭാഗത്തിൽ ലക്ഷ്മി ഗോകുൽ (“അവൾ വെളിച്ചമാകുമ്പോൾ തലമുറകൾ വഴികാണും”) എന്നിവരാണ് മത്സരത്തിലെ വിജയികൾ.Also Read: മന്തർ മന്തറിലെ വിദ്യാർഥി സമരത്തെ പിന്തുണച്ച് നടൻ നസ്ലൻസ്ത്രീശാക്തീകരണത്തിന്റെ യഥാർത്ഥ സന്ദേശം ഉൾക്കൊണ്ട് മാതൃകാപരമായ വരികൾ രചിച്ച വിജയികളെ പിപിസി ഭാരവാഹികൾ അഭിനന്ദിച്ചു. ഒപ്പം മത്സരത്തിൽ പങ്കെടുത്ത ഏവർക്കും നന്ദി അറിയിക്കുകയും ചെയ്തു. വിജയികൾക്കുള്ള കാഷ് അവാർഡുകൾ വരും ദിവസം, അതായത് ഈ മാസം 26-ന് കഞ്ചിക്കോട് വെച്ച് നടക്കുന്ന ‘ഉണർവ്വ്’ കുടുംബ സംഗമത്തിൽ വെച്ച് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.The post പിപിസി ജ്വാല 2026: മുദ്രാവാക്യ മത്സര വിജയികളെ പ്രഖ്യാപിച്ചു appeared first on Kairali News | Kairali News Live.