തിരുവനന്തപുരം കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി. കടയ്ക്കാവൂർ സ്വദേശിനി വിജിക്ക് (38) ആണ് ഗുരുതരമായി പരുക്കേറ്റത്. കുറച്ചു സമയം മുമ്പ് ആയിരുന്നു യുവതിക്ക് നേരെ ആക്രണം നടന്നത്.കടയ്ക്കാവൂർ ചാവടിമുക്കിൽ ആയിരുന്നു സംഭവം. ആക്രണത്തിൽ ഗുരുതരമായി പരുക്കേറ്റ വിജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ രണ്ട് കൈകൾക്കും വെട്ടേറ്റിട്ടുണ്ട്.ALSO READ: ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ കള്ളപ്പണം; ഓഫീസ് സെക്രട്ടറി സംസ്ഥാന പ്രസിഡന്റിന് നൽകിയ പരാതി പുറത്ത്അതേസമയം വിജിയുടെ രണ്ടാം ഭർത്താവാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. പിന്നാലെ ഇയാളെ കാണാതായി ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.A 38-year-old woman sustained severe injuries in a machete attack at Kadakkavoor in Thiruvananthapuram. She has been admitted to Thiruvananthapuram Medical College Hospital, while police have launched a search for the suspected attacker.The post നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി; സംഭവം കടയ്ക്കാവൂരിൽ appeared first on Kairali News | Kairali News Live.