ന്യൂഡല്‍ഹി | കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കില്ലെന്ന നിലപാടിലുറച്ച് കേന്ദ്ര സര്‍ക്കാറും ബി ജെ പിയും. സി ജെ പി നേതൃത്വത്തില്‍ നടക്കുന്ന സമ്മര്‍ദത്തിന് വഴങ്ങേണ്ടെന്നാണ് ബി ജെ പി തീരുമാനം. മന്ത്രിയുടെ രാജി ഒഴിച്ചുള്ള നിര്‍ദേശങ്ങള്‍ പരിഗണിക്കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.നേരത്തെ, കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിംഗും ജെ പി നദ്ദയുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെയും ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യം ഒഴിച്ചുള്ള നിര്‍ദേശങ്ങള്‍ അംഗീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, പിന്നീട് വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യത്തില്‍ നാളെ ഉച്ചക്കുള്ളില്‍ തീരുമാനം പറയാമെന്ന് കേന്ദ്രം പറഞ്ഞു.കോക്രോച്ച് ജനതാ പാര്‍ട്ടി പ്രതിനിധികളും കേന്ദ്രമന്ത്രിമാരും കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിലും തമ്മില്‍ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം, നീറ്റ് പരീക്ഷ റദ്ദാക്കിയത് കാരണം ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണം, ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറുകള്‍ റദ്ദാക്കണം എന്നീ മൂന്ന് ആവശ്യങ്ങളാണ് യോഗത്തില്‍ സി ജെ പി മുന്നോട്ടുവച്ചിരുന്നത്. ഇതില്‍ ആദ്യത്തേത് ഒഴികെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്ന് സി ജെ പി വ്യക്തമാക്കിയിരുന്നു. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് സി ജെ പി തീരുമാനം. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നതുവരെ സര്‍ക്കാരുമായി ചര്‍ച്ചക്കില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിട്ടുണ്ട്.Content Highlights:Union Minister Dharmendra Pradhan will not step down from his post. The BJP leadership and Central Government have decided to back him firmly despite ongoing protests. The ruling coalition rejected opposition demands, terming them politically motivated.