ഡൽഹിയിലെ പ്രതിഷേധം ജനാധിപത്യം, കേരളത്തിലേത് കുറ്റകരം; സതീശൻ സർക്കാരിൻ്റെ ഇരട്ടത്താപ്പ്: പി എ മുഹമ്മദ് റിയാസ്

Wait 5 sec.

ഇരട്ടത്താപ്പ് എന്നാൽ യു ഡി എഫ് സർക്കാരാണെന്ന് പി എ മുഹമ്മദ് റിയാസ്. ദില്ലിയിലെ പ്രതിഷേധ ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാപ്പർ വേടൻ നടത്തിയ പരിപാടിയിൽ പങ്കെടുത്തവർക്കും വേടനുമെതിരെ കേസെടുത്ത നടപടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേ​ഹം.ദില്ലിയിൽ വിദ്യാർഥി സമരത്തിനനുകൂലമായ കോൺഗ്രസ്സ് മാർച്ചിൽ മുഖ്യമന്ത്രി വി ഡി സതീശനും പങ്കെടുത്തിരുന്നു അതേ വിഷയത്തിൽ റാപ്പർ വേടന്റെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തവർക്കെതിരെ സതീശൻ സർക്കാരിന്റെ വക കേസെടുത്തെന്നും ഇതാണ് ഇരട്ടത്താപ്പെന്നും അദ്ദേ​ഹം സമൂഹമാധ്യമത്തിൽ കുറിച്ചു. വേടന്റെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തവർക്കെതിരെ സതീശൻ സർക്കാരെടുത്ത കേസ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.Also read: പി കെ ശ്രീമതി ടീച്ചർക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ചെന്ന പരാതി; ഐ ജിക്ക് അന്വേഷണ ചുമതല നൽകി ആഭ്യന്തര മന്ത്രിഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപംഇരട്ടത്താപ്പ് = യുഡിഫ് സർക്കാർഡൽഹിയിൽ വിദ്യാർഥി സമരത്തിനനുകൂലമായ കോൺഗ്രസ്സ് മാർച്ചിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പങ്കെടുത്തിരുന്നു. കേരളത്തിൽ,എറണാകുളത്ത് അതേ വിഷയത്തിൽ റാപ്പർ വേടന്റെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തവർക്കെതിരെ സതീശൻ സർക്കാരിന്റെവക കേസ് ! ഡൽഹിയിലെ പ്രതിഷേധം ജനാധിപത്യം… കേരളത്തിലെ പ്രതിഷേധം കുറ്റകരം!ഇതാണ് ഇരട്ടത്താപ്പ്. കേന്ദ്രസർക്കാരിനെതിരെയുള്ള ജനാധിപത്യ പ്രതിഷേധങ്ങളെ യു.ഡി.എഫ് സർക്കാർ എന്തിനാണ് ഭയപ്പെടുന്നത്? കേസ് ഉടൻ പിൻവലിക്കണം.The post ഡൽഹിയിലെ പ്രതിഷേധം ജനാധിപത്യം, കേരളത്തിലേത് കുറ്റകരം; സതീശൻ സർക്കാരിൻ്റെ ഇരട്ടത്താപ്പ്: പി എ മുഹമ്മദ് റിയാസ് appeared first on Kairali News | Kairali News Live.