ന്യൂഡല്‍ഹി | റെയില്‍വേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജി വെച്ചു. പഞ്ചാബിലെ ബി ജെ പി നേതാവായ ബിട്ടു ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹമന്ത്രി സ്ഥാനവും വഹിച്ചിരുന്നു. രാജ്യസഭാ എം പി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലാവധി ജൂണില്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് രാജി.അടുത്ത വര്‍ഷം പഞ്ചാബില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിട്ടു മത്സരിച്ചേക്കും.പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ ചെറുമകനായ ബിട്ടു 2024 ല്‍ ബി ജെ പിയില്‍ ചേരുകയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെടുകയും ചെയ്തു.കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ ലോകസഭയിലേക്ക് മത്സരിക്കാന്‍ ഒഴിഞ്ഞ രാജസ്ഥാനിലെ രാജ്യസഭാ സീറ്റില്‍ നിന്നു ശേഷിക്കുന്ന കാലാവധിയിലേക്കായിരുന്നു ബിട്ടു തെരഞ്ഞെടുക്കപ്പെട്ടത്. ദില്‍ജിത് ദോശാന്ത് അഭിനയിച്ച ‘ സത്ലജ് ‘ എന്ന ചിത്രത്തെ പരസ്യമായി വിമര്‍ശിച്ചതിലൂടെ ബിട്ടു ശ്രദ്ധിക്കപ്പെട്ടിരുന്നു. Content Highlights: Union Minister Ravneet Singh Bittu resigned as MoS Railways following the end of his Rajya Sabha tenure. He is expected to focus on upcoming Punjab assembly elections. He previously contested from Rajasthan’s Rajya Sabha seat.