സിൽവർസ്റ്റോം പാർക്സ് ഐപിഒ ആരംഭിച്ചു; നിക്ഷേപകർക്ക് ജൂലൈ 28 വരെ അവസരം

Wait 5 sec.

തൃശൂർ: കേരളത്തിലെ പ്രമുഖ തീം പാർക്ക്-റിസോർട്ട് ശൃംഖലയായ സിൽവർസ്റ്റോം പാർക്സ് ആൻഡ് റിസോർട്സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) ഇന്ന് (ജൂലൈ 24) ആരംഭിച്ചു . ഐപിഒയിലൂടെ 82.43 കോടി സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിനായി 61.98 ലക്ഷം പുതിയ ഓഹരികളാണ് വിപണിയിലെത്തിക്കുന്നത്.ഓരോ ഓഹരിയുടെയും മുഖവില 10 ആയിരിക്കുമ്പോൾ ₹123 മുതൽ ₹133 വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ 28 വരെയാണ് നിക്ഷേപകർക്ക് അപേക്ഷിക്കാനുള്ള അവസരം. ഓഹരികൾ ജൂലൈ 31-ന് ബിഎസ്ഇ എസ്‌എംഇ പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്യും.മൊത്തം ഓഹരികളിൽ 17.61 ലക്ഷം ഓഹരികൾ ആങ്കർ നിക്ഷേപകർക്കായി മാറ്റിവെച്ചിട്ടുണ്ട്. മറ്റ് സ്ഥാപന നിക്ഷേപകർക്കായി 11.76 ലക്ഷം, നോൺ-ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കായി 8.88 ലക്ഷം, റീട്ടെയിൽ നിക്ഷേപകർക്കായി 20.62 ലക്ഷം ഓഹരികളുമാണ് അനുവദിച്ചിരിക്കുന്നത്. അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ലോട്ട് 2,000 ഓഹരികളാണ്.ഐപിഒ വഴി സമാഹരിക്കുന്ന തുക ലഖ്നൗവിൽ പുതിയ ഇൻഡോർ സ്‌നോ പാർക്കും ഫാമിലി എന്റർടെയിൻമെന്റ് സെന്ററും സ്ഥാപിക്കുന്നതിനും, അതിരപ്പിള്ളിയിലെ സിൽവർസ്റ്റോം തീം പാർക്കിന്റെ വികസന-നവീകരണ പ്രവർത്തനങ്ങൾക്കും, പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജരായി വിവ്‌റോ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡും, രജിസ്ട്രാറായി എംയുഎഫ്ജി ഇന്റൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും പ്രവർത്തിക്കുന്നു.രണ്ടര പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന സിൽവർസ്റ്റോം, അതിരപ്പിള്ളിക്കു പുറമെ ജാർഖണ്ഡിലെ ജാംഷഡ്പൂരിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. ഐപിഒയിലൂടെ ലഭിക്കുന്ന മൂലധനം പുതിയ വിനോദ പദ്ധതികൾ നടപ്പാക്കുന്നതിനും ബിസിനസ് വികസിപ്പിക്കുന്നതിനും സഹായകരമാകുമെന്ന് മാനേജിങ് ഡയറക്ടർ എ. ഐ. ഷാലിമാർ പറഞ്ഞു.അതിരപ്പിള്ളിയിലെ പാർക്കിൽ ഈ ഓണത്തോടനുബന്ധിച്ച് കേബിൾ കാർ, ഫോറസ്റ്റ് വില്ലേജ് ഉൾപ്പെടെയുള്ള പുതിയ ആകർഷണങ്ങൾ തുറന്നുകൊടുക്കും. അമ്യൂസ്‌മെന്റ് പാർക്ക്, വാട്ടർ പാർക്ക്, ഇൻഡോർ സ്‌നോ പാർക്ക്, റിസോർട്ട്, റെസ്റ്റോറന്റുകൾ എന്നിവ ഒരേ കേന്ദ്രത്തിൽ ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ സംരംഭമാണിതെന്ന് കമ്പനി അവകാശപ്പെടുന്നു.2025-26 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ മൊത്തം വരുമാനം ₹44.85 കോടിയും അറ്റാദായം ₹19.10 കോടിയും രേഖപ്പെടുത്തി. മുൻ സാമ്പത്തിക വർഷത്തെ ₹31.64 കോടി വരുമാനവും ₹9.71 കോടി അറ്റാദായവും അപേക്ഷിച്ച് ഇത്തവണ കമ്പനി ശ്രദ്ധേയമായ വളർച്ച കൈവരിച്ചതായാണ് സാമ്പത്തിക കണക്കുകൾ വ്യക്തമാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: – 9188905079The post സിൽവർസ്റ്റോം പാർക്സ് ഐപിഒ ആരംഭിച്ചു; നിക്ഷേപകർക്ക് ജൂലൈ 28 വരെ അവസരം appeared first on ഇവാർത്ത | Evartha.