കേരള ഹൗസിൽ കോൺഗ്രസ് നേതാവ് കനയ്യ കുമാറിനെ തടഞ്ഞ് റെസിഡൻ്റ് കമ്മീഷണർ

Wait 5 sec.

കേരള ഹൗസിൽ കോൺഗ്രസ് നേതാവ് കനയ്യ കുമാറിനെ തടഞ്ഞ് റെസിഡൻ്റ് കമ്മീഷണർ പുനീത് കുമാർ. ഗവർണർ വരുന്നത് കൊണ്ട് ഉള്ളിൽ കയറാൻ കഴിയില്ലെന്നാണ് പുനീത് കുമാർ അറിയിച്ചത്. എന്നാൽ, കേരള ഹൗസ് ഭരിക്കുന്നത് ഗവർണറാണോ എന്ന് കനയ്യ കുമാർ ഇതിനോട് പ്രതികരിച്ചു.റെസിഡന്റ് കമ്മീഷണർ തന്നോട് വളരെ മോശമായ രീതിയിൽ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കനയ്യ കുമാർ ആരോപിച്ചു. അമിത് ഷായുടെ നടപടികൾക്ക് സമാനമാണ് ഇവിടുത്തെ ബ്യൂറോക്രസിയുടെ നടപടികളെന്നും അദ്ദേഹം വിമർശിച്ചു.പ്രതിഷേധത്തിന്റെ ഭാഗമായി അദ്ദേഹം കൊച്ചിൻ ഭവന്റെ പരിസരത്ത് കുത്തിയിരിക്കുകയും ചെയ്തു. തുടർന്ന് ദില്ലി പൊലീസ് കേരള ഹൗസിനുള്ളിൽ പ്രവേശിച്ച് കനയ്യ കുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.The post കേരള ഹൗസിൽ കോൺഗ്രസ് നേതാവ് കനയ്യ കുമാറിനെ തടഞ്ഞ് റെസിഡൻ്റ് കമ്മീഷണർ appeared first on ഇവാർത്ത | Evartha.