പി കെ ശ്രീമതി ടീച്ചർക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ചെന്ന പരാതിയിൽ ഐ ജിക്ക് അന്വേഷണച്ചുമതല നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഐ ജി പി പ്രകാശിനാണ് അന്വേഷണ ചുമതല. അടിയന്തര അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാനാണ് ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം. പി കെ ശ്രീമതി ടീച്ചർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയാണ് ആഭ്യന്തര വകുപ്പിന് നിർദേശം നൽകിയത്.also read:സിജെപി വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ; 12 അംഗസംഘം കൊച്ചിയിൽ നിന്ന് ദില്ലിയിലേക്ക്തനിക്കെതിരെ അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പി കെ ശ്രീമതി നേരത്തെ അറിയിച്ചിരുന്നു. മുൻപില്ലാത്ത വിധമുള്ള ദുരാരോപണമാണ് നേരിട്ടതെന്നും സഹിക്കാവുന്നതിലും അപ്പുറമായിരുന്നെന്ന് ശ്രീമതി പറഞ്ഞു. വളരെ മോശമായ രീതിയിലാണ് വാർത്ത നൽകിയതെന്നും അവർ കൂട്ടിച്ചേർത്തു. ജനം ടി വിയാണ് തുടങ്ങി വച്ചത്. മാനസികമായി വലിയ പ്രയാസത്തിലായെന്നും വാർത്ത നൽകിയവർക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അവർ പറഞ്ഞിരുന്നു. മാപ്പ് പറഞ്ഞാൽ തീരില്ലെന്നും ശ്രീമതി ടീച്ചർ വ്യക്തമാക്കിയിരുന്നു.The post പി കെ ശ്രീമതി ടീച്ചർക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ചെന്ന പരാതി; ഐ ജിക്ക് അന്വേഷണ ചുമതല നൽകി ആഭ്യന്തര മന്ത്രി appeared first on Kairali News | Kairali News Live.