ധർമേന്ദ്ര പ്രധാൻ രാജിവെച്ചാൽ മാത്രം ചർച്ച; അഞ്ചാം ദിനവും സ്തംഭിച്ച് പാർലമെൻ്റ്

Wait 5 sec.

തുടർച്ചയായ അഞ്ചാം ദിനവും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ സഭ സ്തംഭിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്ക് ശേഷം സഭ നടപടികളുമായി സഹകരിക്കാമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷം. അതെ സമയം ചോദ്യ പേപ്പർ ചർച്ചയിൽ ശിക്ഷ വർദ്ധിപ്പിക്കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.ആദ്യം ചർച്ച നടത്താമെന്നും രാജി ഉൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കാം എന്നുമാണ് കേന്ദ്രസർക്കാരിൻറെ നിലപാട്. ഇതോടെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമായി. ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി.Also read: കേരള ഹൗസിൽ നാടകീയ രം​ഗങ്ങൾ; കോൺഗ്രസ് നേതാവ് കനയ്യ കുമാറിനെ തടഞ്ഞ് റെസിഡൻ്റ് കമ്മീഷണർവിദ്യാർത്ഥികൾക്കെതിരായ ക്രൂര മർദ്ദനം രാജ്യസഭയിൽ ഉയർത്തിക്കാട്ടാൻ മല്ലികാർജുൻ ഖർഗെയും ശ്രമിച്ചു.അതേസമയം ചോദ്യപേപ്പർ ചോർച്ച കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കുന്ന ബില്ല് തിങ്കളാഴ്ച പാർലമെന്റിൽ കൊണ്ടുവരാനാണ് സർക്കാർ തീരുമാനം. കേസുകളിൽ മൂന്നുമാസത്തിനകം വിചാരണ പൂർത്തിയാക്കണം. കുറ്റക്കാർക്ക് 10 വർഷം തടവും പത്തുകോടി രൂപ പിഴ ചുമത്തുന്നതും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബിൽ.The post ധർമേന്ദ്ര പ്രധാൻ രാജിവെച്ചാൽ മാത്രം ചർച്ച; അഞ്ചാം ദിനവും സ്തംഭിച്ച് പാർലമെൻ്റ് appeared first on Kairali News | Kairali News Live.