ജന്തർ മന്ദിറിലെ വിദ്യാർത്ഥിയുവജനസമരത്തിന് ഐക്യദാർഢ്യമെന്ന് ഓർമ ദുബായ്. നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളും യുവജനങ്ങളും ജന്തർ മന്ദിറിൽ നടത്തുന്നസമരത്തിന് ഓർമ ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു.ലോകശ്രദ്ധ പിടിച്ചു പറ്റിയ ഈ സമരത്തോട് കേന്ദ്രസർക്കാർ കാണിക്കുന്ന അലംഭാവം ജനാധിപത്യവിരുദ്ധമാണ്. വിദ്യാർത്ഥികളുടെ ഭാവി തന്നെ തകർക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റേത്.വിദ്യാർത്ഥികൾക്കെതിരായ ക്രൂരമായ വേട്ടയാടൽ നടത്തികൊണ്ട് വിദ്യാഭ്യാസരംഗം തന്നെ കോർപ്പറേറ്റുകളെ ഏൽപ്പിക്കുന്ന നയമാണ് കേന്ദ്രം പിന്തുടരുന്നത്.also read:സ്വകാര്യ വീഡിയോ പുറത്തുവന്നു; കാസർഗോഡ് യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കിയുവജനങ്ങളുടെയും വിദ്യാർത്ഥികളുടെയും വൻപങ്കാളിത്തം ധീരമായ ഈ മുന്നേറ്റത്തിലുണ്ട്. എഴുത്തുകാർ, കലാകാരർ, പുരോഗമന രാഷ്ട്രീയ സാമൂഹ്യപ്രവർത്തകർ. ഈ സമരത്തിനു നൽകിയ പിന്തുണയും ഐക്യദാർഡ്യവും ആവേശകരമാണ്. ജന്തർമന്ദിർ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സർഗാത്മക പരിപാടികൾ സംഘടിപ്പിക്കണമെന്നും കൂടുതൽ എഴുത്തുകാരും, കലാകാരന്മാരും സാമൂഹിക സാംസ്കാരിക പ്രവർത്തകരും പങ്കാളികളാകണമെന്നും ഓർമ ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.The post നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര അലംഭാവം ജനാധിപത്യവിരുദ്ധമെന്ന് ഓർമ ദുബായ് appeared first on Kairali News | Kairali News Live.