കൊച്ചി| ആലുവയില്‍ നിന്നും കാണാതായ പന്ത്രണ്ടുകാരിയെ കണ്ടെത്തി. പൂനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ആലുവ പോലീസ് സംഘം പൂനെയില്‍ എത്തിയിരുന്നു. റെയില്‍വേ പോലീസിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് കുട്ടിയെ ലഭിച്ചത്. നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.നാല് ദിവസത്തിന് ശേഷമാണ് പോലീസിന് കുട്ടിയെ കണ്ടെത്താനായത്. ആലുവ പോലീസ് കുട്ടിയുമായി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സുഹൃത്തിനൊപ്പമാണ് കുട്ടി പോയത്. ഇന്‍സ്റ്റഗ്രാം വഴി സുഹൃത്തിന്റെ ഫോണ്‍ ട്രേസ് ചെയ്താണ് പോലീസ് കുട്ടിയെ കണ്ടെത്തിയത്.Content Highlights:A 12-year-old girl missing from Aluva was safely located at Pune railway station on the Nizamuddin Express. Aluva police traced her location using her friend’s Instagram activity after a four-day search. The police team has begun their journey back to Kerala with the child.