ഐഷി ഘോഷിനെ എ കെ ജി ഭവനിലെത്തി അറസ്റ്റ് ചെയ്യാന്‍ നീക്കം; ചോദ്യം ചെയ്ത് സിപിഎം നേതാക്കള്‍

Wait 5 sec.

ന്യൂഡല്‍ഹി |  ധര്‍മേന്ദ്ര പ്രധാന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിപദം വിട്ടൊഴിയേണ്ടി വന്ന സിജെപി പ്രതിഷേധത്തില്‍ സജീവമായി പങ്കെടുത്ത എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പോലീസിന്റെ നീക്കം. ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ എകെജി ഭവനില്‍ എത്തിയ ഡല്‍ഹി പോലീസിന്റെ നടപടിയെ സിപിഎം നേതാക്കള്‍ ചോദ്യം ചെയ്തത് നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കി. ഏറെ നേരത്തെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ പോലീസ് അറസ്റ്റ് ചെയ്യാതെ മടങ്ങി.2021ല്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഐഷി ഘോഷിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പോലീസ് എകെജി ഭവനില്‍ എത്തിയതെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു. ഡല്‍ഹി പോലീസിലെ ഉദ്യോഗസ്ഥര്‍ എകെജി ഭവനില്‍ എത്തിയപ്പോള്‍ ജോണ്‍ ബ്രിട്ടാസ് എംപി അടക്കമുള്ള നേതാക്കളാണ് തടഞ്ഞത്. എന്തടിസ്ഥാനത്തിലാണ് പാര്‍ട്ടി ഓഫീസില്‍ അതിക്രമിച്ച് കയറിയതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി ചോദിച്ചു.പോലീസ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ എത്തിയതും ജോണ്‍ ബ്രിട്ടാസ് ചോദ്യം ചെയ്തു. മഴയായത് കൊണ്ടാണ് യൂണിഫോം ധരിക്കാതിരുന്നത് എന്ന് ഉദ്യോഗസ്ഥര്‍ മറുപടി പറഞ്ഞതായും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. എന്തു വിലകൊടുത്തും പൊലീസ് രാജ് തടയുമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.യൂണിഫോം ധരിച്ച് വരാന്‍ ജോണ്‍ ബ്രിട്ടാസ് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഡല്‍ഹി പോലീസ് എകെജി ഭവനില്‍ നിന്ന് മടങ്ങിയത്. പോലീസ് വേട്ടയാടലാണ് ഉണ്ടായതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു. പ ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ഥിയാണ് എസ്എഫ്ഐയുടെ ഡല്‍ഹി സ്റ്റേറ്റ് സെക്രട്ടറിയായ ഐഷി ഘോഷ്. തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ നിന്ന് മത്സരിച്ചിട്ടുണ്ട്.Content Highlights: Delhi Police attempted to arrest SFI leader Aishi Ghosh at AKG Bhavan over a 2021 protest. CPM leaders including MP John Brittas resisted police entering the office in plain clothes. The officers retreated after heated arguments.