ദില്ലി മെട്രോ സ്റ്റേഷനുകൾ അടച്ചിട്ട നടപടിയിൽ പ്രതികരണവുമായി സുപ്രീംകോടതി. ഉച്ചയ്ക്ക് മുൻപ് മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു. മെട്രോ സ്റ്റേഷൻ അടച്ചിട്ടതിലൂടെ സുപ്രീംകോടതി അഭിഭാഷകരും ജീവനക്കാരും ബുദ്ധിമുട്ട് നേരിടുന്നു എന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ അറിയിച്ചു. ഈ ആശങ്കയിലായിരുന്നു കോടതിയുടെ മറുപടി.തിരക്കേറിയ 16 മെട്രോ സ്റ്റേഷനുകളാണ് ദില്ലിയിൽ അടച്ചത്. ലോക് കല്യാൺ മാർഗ് , രാജീവ് ചൗക്ക്, പട്ടേൽ ചൗക്ക്, രാമകൃഷ്ണ ആശ്രമം മാർഗ്, ബരാഖംഭ റോഡ്, സുപ്രീം കോടതി, സേവാതീർത്ഥം, ജനപഥ്, മണ്ടി ഹൗസ്, കേന്ദ്ര സെക്രട്ടേറിയറ്റ്, ഐ.ടി.ഒ, ഡൽഹി ഗേറ്റ്, ഇന്ദ്രപ്രസ്ഥം, ഖാൻ മാർക്കറ്റ്, ജോർ ബാഗ്, ശിവാജി സ്റ്റേഡിയം എന്നിലയാണ് അടച്ചിരിക്കുന്നത്. തലസ്ഥാന നഗരിയെ നിശ്ചലമാക്കിയും സാധാരണക്കാരുടെ യാത്രാസ്വാതന്ത്ര്യത്തെ തടഞ്ഞും പ്രക്ഷോഭത്തിനെ അടിച്ചമർത്താനാണ് മോദി സർക്കാരിന്റെ ഈ നീക്കം.ALSO READ: ഡിവൈഎഫ്ഐ സമരഭൂമിയിലേക്ക്; ജൂലൈ 24ന് ദില്ലിയിലേക്ക് ട്രെയിനിൽ സമരയാത്ര പുറപ്പെടുംപല മേഖലകളിലും തിങ്കളാഴ്ച്ച യുവജനങ്ങളുടെ പാർലമെന്റ് മാർച്ചിന് മുന്നോടിയായി പ്രഖ്യാപിച്ച ഗതാഗത നിയന്ത്രണങ്ങൾ ഇപ്പോഴും നിലവിലുണ്ട്. ഇത് സാധാരണക്കാരെ വല്ലാതെ ബാധിക്കുന്നുണ്ട്. സെൻട്രൽ ഡൽഹിയിൽ അപ്രഖ്യാപിത ഇന്റർനെറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്തി. ജന്തർമന്തറിലും പരിസരങ്ങളിലും ഇന്റർനെറ്റ് കണക്ഷൻ പ‍‍ൂർണമായും വിച്ഛേദിക്കപ്പെട്ടു.The post കേന്ദ്രസർക്കാരിന് തിരിച്ചടി; ഉച്ചയ്ക്ക് മുൻപ് മെട്രോ സ്റ്റേഷനുകൾ തുറന്നില്ലെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി appeared first on Kairali News | Kairali News Live.