വിദ്യാര്‍ഥി സമരത്തിനു നേരെ പെല്ലറ്റ് പ്രയോഗം; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Wait 5 sec.

ന്യൂഡല്‍ഹി | ജന്തര്‍മന്തറില്‍ നടന്ന വിദ്യാര്‍ഥി സമരത്തിനെതിരായി പെല്ലറ്റ് ഉപയോഗിച്ച് വെടിയുതിര്‍ത്തത് അടക്കമുള്ള പോലീസ് നടപടികളില്‍ ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. നിലവില്‍ മൂന്ന് ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.സമരത്തിന് നേരെ അതിക്രമം നടത്തിയ കേന്ദ്രസേനയ്ക്കും ഡല്‍ഹി പോലീസിനും എതിരെ കേസെടുക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. കഴിഞ്ഞ തവണ ഈ ഹര്‍ജി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കോടതിയുടെ സമയം കളയരുതെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. എന്നാല്‍ കേസിനെ സംബന്ധിച്ചുള്ള അര്‍ഹമായ വിശദാംശങ്ങള്‍ അഭിഭാഷകന്‍ ആ സമയത്ത് കോടതിയെ ധരിപ്പിച്ചിരുന്നില്ല എന്ന വിശദീകരണമാണ് പിന്നീട് ചീഫ് ജസ്റ്റിസ് നല്‍കിയത്.തൊഴില്‍ രഹിതര്‍ക്കെതിരായി കോടതി നടത്തിയ കോക്രോച്ച് പരാമര്‍ശനമാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പിറവിക്കും തുടര്‍ന്നുള്ള പ്രക്ഷോഭത്തിനും ഒടുവില്‍ വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്കും വഴിവച്ചത് എന്നതിനാല്‍ കോടതിക്കു സമരത്തോടുള്ള സമീപനം നിഷേധാത്മകമാണെന്ന വിമര്‍ശനം ശക്തമായിരുന്നു. Content Highlights:The Supreme Court bench headed by Chief Justice Surya Kant will hear petitions today against police action and pellet gun use during student protests at Jantar Mantar. The pleas seek cases against Delhi Police and central forces, following intense political unrest over judicial remarks.