സൂറത്ത് | മാലിയില്‍ തട്ടിക്കൊണ്ടുപോയ 75കാരനായ ഇന്ത്യന്‍ വംശജനായ വജ്രവ്യാപാരിയെ കുടുംബം 4 മില്യണ്‍ യൂറോ (ഏകദേശം 44 കോടി രൂപ) മോചനദ്രവ്യം നല്‍കി മോചിപ്പിച്ചതായി റിപ്പോര്‍ട്ട്.മാലിയില്‍ സ്വന്തമായി സ്വര്‍ണ്ണ ഖനിയുള്ള ധീരു രമണിയെയാണ് ഏപ്രിലില്‍ തട്ടിക്കൊണ്ടുപോയതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തുവ്യാപാരിയുടെ മോചനത്തിനായി തട്ടിക്കൊണ്ടുപോയവര്‍ ആദ്യം ഏകദേശം 100 കോടി രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ യുഎസില്‍ താമസിക്കുന്ന അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ചര്‍ച്ചകളിലൂടെ തുക കുറയ്ക്കുകയും ഒടുവില്‍ അദ്ദേഹത്തെ മോചിപ്പിക്കുകയുമായിരുന്നു എന്ന് പിടിഐ വൃത്തങ്ങള്‍ അറിയിച്ചു.കഴിഞ്ഞ ആഴ്ച പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യത്തുവെച്ചാണ് അദ്ദേഹത്തിന്റെ മോചനത്തിനായി കുടുംബം 4 മില്യണ്‍ യൂറോ മോചനദ്രവ്യം നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ഗുജറാത്തിലെ അമ്രേലി ജില്ലക്കാരായ രമണി സൂറത്തിലെ വജ്രവ്യാപാരവുമായി ബന്ധപ്പെട്ടിട്ടുള്ളയാളാണ്. മോചിതനായെങ്കിലും അദ്ദേഹം നിലവില്‍ മാലിയില്‍ തന്നെയാണുള്ളത്. മോചനത്തെക്കുറിച്ചും അതിനു പിന്നിലെ സാഹചര്യങ്ങളെക്കുറിച്ചും അവിടത്തെ അധികൃതര്‍ അദ്ദേഹത്തെ ചോദ്യം ചെയ്തുവരികയാണ്.ധീരു രമണിയുടെ യുഎസ് ആസ്ഥാനമായുള്ള കുടുംബം സ്വന്തം നിലയിലാണ് ചര്‍ച്ചകള്‍ കൈകാര്യം ചെയ്തതെന്നും, ഇതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്‍സികളൊന്നും ഇടപെട്ടിട്ടില്ലെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.അമ്രേലി ജില്ലയിലെ ധര്‍ ഗ്രാമത്തില്‍ നിന്നുള്ള ധീരു രമണി 1980 മുതല്‍ വജ്രവ്യാപാര രംഗത്തുള്ളയാളാണ്. പിന്നീട് അദ്ദേഹം അമേരിക്കയിലേക്ക് താമസം മാറി. അവിടെ അദ്ദേഹത്തിന്റെ കുടുംബം അന്താരാഷ്ട്ര വജ്രവ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.ഏപ്രിലില്‍ തട്ടിക്കൊണ്ടുപോകല്‍ സംഭവിച്ച സമയത്ത് മാലി തലസ്ഥാനമായ ബമാകോയിലെ ഇന്ത്യന്‍ എംബസി അവിടെ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു സുരക്ഷാ ഉപദേശം പുറപ്പെടുവിച്ചിരുന്നു.അതേ സമയം ഈ അറിയിപ്പ് പ്രത്യേകിച്ചൊരു സംഭവത്തെയോ വ്യക്തിയെയോ പരാമര്‍ശിച്ചിരുന്നില്ല.Content Highlights: 75-year-old Indian-origin diamond trader Dheeru Ramani was released in Mali after his family paid 4 million Euros as ransom. He was abducted in April from Mali where he owns a gold mine. His US-based family negotiated the release directly without any intervention from Indian government agencies.