ഒട്ടാവ| കാനഡയിലെ ടൊറന്റോയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു. നവ്നീത് കൗറാ (26)ണ് വെടിയേറ്റ് മരിച്ചത്. ഹംബര്‍വുഡ് ബുലെവാര്‍ഡിനും റെക്സ്ഡെയില്‍ ബുലെവാര്‍ഡിനും മധ്യേയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. യുവതിക്ക് അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.യുവതിയുടെ മരണത്തില്‍ ശരണ്‍ജീത് സിങ്ങി (36)നെ ടൊറന്റോ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി യുവതിയോട് സംസാരിക്കുന്നതിനിടെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി തോക്കുമായി രക്ഷപ്പെട്ടു. കേസ് ഇപ്പോള്‍ പോലീസിന്റെ ഹോമിസൈഡ് അന്വേഷണവിഭാഗം അന്വേഷിച്ചുവരികയാണ്. വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ല.Content Highlights: An Indian woman, 26-year-old Navneet Kaur, was shot dead in Toronto, Canada near Rexdale Boulevard. Emergency responders performed life-saving measures, but she succumbed to her injuries at the scene. Toronto Police arrested 36-year-old Sharnjeet Singh, and the homicide unit is conducting a detailed investigation.