കൊച്ചി| എറണാകുളം പറവൂര്‍ വടക്കേകര സ്റ്റേഷനിലെ പോലീസുകാരനെ കാണാതായതായി പരാതി. കോണ്‍സ്റ്റബിള്‍ കുഴുപ്പിള്ളി സ്വദേശി അന്‍ജിത്തി (41) നെയാണ് കാണാതായത്. ശനിയാഴ്ച മുതല്‍ അന്‍ജിത്തിനെ കാണാനില്ലെന്ന് ഭാര്യ പരാതിനല്‍കി.ശനിയാഴ്ച രാവിലെയാണ് അന്‍ജിത്ത് വീട്ടില്‍നിന്നിറങ്ങിയത്. കുടുംബവഴക്കിനെ തുടർന്ന് വീടുവിട്ടിറങ്ങിയതാണെന്നാണ് പ്രാഥമികനിഗമനം.പിന്നാലെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതായതോടെയാണ് ഭാര്യ പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ മുനമ്പം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.Content Highlights:A 41-year-old police constable named Anjith from Kuzhuppilly has been reported missing from Ernakulam. Attached to Vadakkekara station, he left home on Saturday following a family dispute. Munambam police registered a case and initiated an investigation after his wife filed a complaint.