ഐ.സി.ആർ.എഫ് ‘തേസ്റ്റ് ക്വഞ്ചേഴ്‌സ് 2026’ ആറാം വാരം മുഹറഖിൽ സംഘടിപ്പിച്ചു

Wait 5 sec.

മനാമ: കടുത്ത വേനൽച്ചൂടിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസവുമായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) ബഹ്‌റൈൻ സംഘടിപ്പിക്കുന്ന വാർഷിക വേനൽക്കാല ക്യാമ്പയിനായ ‘തേസ്റ്റ് ക്വഞ്ചേഴ്‌സ് 2026’-ന്റെ (Thirst Quenchers 2026) ആറാം വാര പരിപാടി ജൂലൈ 25 ശനിയാഴ്ച മുഹറഖിലെ തൊഴിലിടത്തിൽ വെച്ച് നടന്നു.തൊഴിലാളികൾക്ക് സുരക്ഷിതമായ ജോലി സാഹചര്യം ഉറപ്പാക്കാനുള്ള ബഹ്‌റൈൻ തൊഴിൽ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ദാർ അൽ ഖലീജ് കോൺട്രാക്റ്റിംഗ് കമ്പനിയുടെ മുഹറഖിലെ നിർമ്മാണ സ്ഥലത്താണ് കുടിവെള്ളവും മറ്റ് പാനീയങ്ങളും വിതരണം ചെയ്തത്. തൊഴിൽ മന്ത്രാലയം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA), ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (IOM) എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന പരിപാടിയിൽ ഇത്തവണ ഇരുനൂറിലധികം (220) തൊഴിലാളികൾ പങ്കാളികളായി. നിർമ്മാണ സ്ഥലത്ത് തണുത്ത കുടിവെള്ളം, ജ്യൂസ്, സംഭാരം (ലബൻ), ആപ്പിൾ, ഓറഞ്ച്, ഏത്തപ്പഴം എന്നിവ വിതരണം ചെയ്തു.ഐ.സി.ആർ.എഫ് വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, ഉപദേശകരായ ഡോ. ബാബു രാമചന്ദ്രൻ, അരുൾദാസ് തോമസ്, പദ്ധതി കോർഡിനേറ്റർമാരായ ചെമ്പൻ ജലാൽ, റുചി ചക്രബർത്തി, മറ്റ് ഭാരവാഹികൾ, ദാർ അൽ ഖലീജ് പ്രൊജക്റ്റ് മാനേജർ ഹരീഷ്, പ്രൊജക്റ്റ് എഞ്ചിനീയർ ഹരി കുമാർ കൂടാതെ വിദ്യാർഥികളും സന്നദ്ധ പ്രവർത്തകരും വിതരണത്തിൽ പങ്കെടുത്തു.മുൻവർഷങ്ങളിലേതുപോലെ തന്നെ ബോഹ്റ കമ്മ്യൂണിറ്റിയും ജീവകാരുണ്യ പ്രവർത്തകരും പദ്ധതിക്ക് വലിയ പിന്തുണയാണ് നൽകുന്നത്. വേനൽക്കാലത്ത് തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ബോധവൽക്കരണവും കുടിവെള്ള വിതരണവും മുൻനിർത്തി ഐ.സി.ആർ.എഫ് തുടർച്ചയായി നടത്തുന്ന ഈ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് പ്രവാസി സമൂഹത്തിൽ നിന്നും ലഭിക്കുന്നത്.The post ഐ.സി.ആർ.എഫ് ‘തേസ്റ്റ് ക്വഞ്ചേഴ്‌സ് 2026’ ആറാം വാരം മുഹറഖിൽ സംഘടിപ്പിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.