ബി ജെ പി ഓഫീസ് സെക്രട്ടറിയുടെ ആരോപണം ഞെട്ടിപ്പിക്കുന്നതെന്ന് സി പി ഐ എം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ. തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ കള്ളപ്പണമെത്തിയെന്ന ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പിയുടെ ഓഫീസ് സെക്രട്ടറിയുടെ ആരോപണം ഗുരുതരമാണ്. ഇതിനെപ്പറ്റി കൃത്യമായ അന്വേഷണം നടക്കണം.തങ്ങളെ വ്യാജ കേസിൽ കുടുക്കിയവരാണ് ബിജെപിക്കാർ. കേന്ദ്ര ഏജൻസികൾക്ക് ആർജ്ജവം ഉണ്ടെങ്കിൽ ഇത് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ കേരളം ആരോപണത്തെ കുറിച്ച് ചർച്ച ചെയ്യണം. അഖിലേന്ത്യ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കുഴൽപ്പന ഇടപാട് സംഘം തന്നെയാണ് ഇതിന് പിന്നിലുള്ളതെന്നും കെ വി അബ്ദുൽ ഖാദർ മാധ്യമങ്ങളോട് പറഞ്ഞു.Also read: ടാറ്റ നിക്ഷേപം; മുഖ്യമന്ത്രി പറഞ്ഞതെല്ലാം വസ്തുതാ വിരുദ്ധം എന്ന് പി രാജീവ്സംസ്ഥാന ഗവൺമെൻറ് ഇക്കാര്യത്തിൽ ശക്തമായ ഇടപെടൽ നടത്തണം. ബി ജെ പി ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ അവിടെ ജോലി ചെയ്തവർ ആണ് പരസ്യമായി പറയുന്നത്. ഇത് ഒരു തവണയല്ല രണ്ടാം തവണയാണ് പുറത്തുവരുന്നത് എന്നുള്ളത് ഗൗരവപ്പെട്ട കാര്യമാണെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇക്കാര്യത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.The post ബിജെപി ഓഫീസിൽ കള്ളപ്പണം: ഓഫീസ് സെക്രട്ടറിയുടെ ആരോപണത്തിൽ അന്വേഷണം വേണം: കെ വി അബ്ദുൽ ഖാദർ appeared first on Kairali News | Kairali News Live.