എത്ര അടിച്ചമർത്തിയാലും ആ പാദുകങ്ങൾ സമരസ്ഥലത്തേക്ക് തന്നെ മടങ്ങിയെത്തും: ഡോ ജോൺ ബ്രിട്ടാസ് എം പി

Wait 5 sec.

ദില്ലിയിൽ വിദ്യാ‍ർഥി യുവജന സമരം ആളിപ്പടരുകയാണ്. ബി ജെ പി ഭരണകൂടം വിദ്യാർഥികൾക്ക് നേരെ നരനായാട്ട് നടത്തുമ്പോൾ അതിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയർന്ന് വരുന്നത്. ഇടതുപക്ഷ സംഘടനകൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രം​ഗത്തെത്തിയിരുന്നു. ഇടത് എംപിമാരും സമരത്തിന് പിന്തുണയുമായി ദില്ലിയിലെ തെരുവോരങ്ങളിലാണ്.സമരത്തിൽ ക്രൂരമായ മർ​ദ്ദനത്തിന് ഇരയായവരുടെ ചെരുപ്പുകൾ ജന്തർ മന്തറിലെ സമര മുഖത്ത് സൂക്ഷിച്ച് വെച്ചതിൻ്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് ഡോ ജോൺ ബ്രിട്ടാസ് എം പി. എത്ര അടിച്ചമർത്തിയാലും ചിതറിച്ചാലും ആ പാദുകങ്ങൾ സമരസ്ഥലത്തേക്ക് തന്നെ മടങ്ങിയെത്തുമെന്നതിന്റെ പ്രതീകമാണെന്ന് അദ്ദേഹം ചിത്രം പങ്കുവെച്ച് കൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു.Also read: മോദി ജനാധിപത്യത്തിൻ്റെ ഘാതകൻ; അപ്രഖ്യാപിത ഏകാധിപത്യം നടപ്പാക്കുന്നു: ശ്രീജൻ ഭട്ടാചാര്യഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂ‌ർണരൂപംപാർലമെന്റ് മാർച്ച് ദിനത്തിൽ പോലീസിന്റെ ഭീകരമായ ആക്രമണത്തിന് ഇരയായ സമരക്കാരുടെ ചെരുപ്പുകൾ വഴിയോരത്തുനിന്ന് ശേഖരിച്ച് ജന്തർ മന്തറിലെ സമരസ്ഥലത്ത് സൂക്ഷിച്ചിരിക്കുകയാണ്. ഇതൊരു പ്രതീകമാണ്. എത്ര അടിച്ചമർത്തിയാലും ചിതറിച്ചാലും ആ പാദുകങ്ങൾ സമരസ്ഥലത്തേക്ക് തന്നെ മടങ്ങിയെത്തുമെന്നതിന്റെ പ്രതീകം…The post എത്ര അടിച്ചമർത്തിയാലും ആ പാദുകങ്ങൾ സമരസ്ഥലത്തേക്ക് തന്നെ മടങ്ങിയെത്തും: ഡോ ജോൺ ബ്രിട്ടാസ് എം പി appeared first on Kairali News | Kairali News Live.