ചോദ്യപേപ്പർ ചോർച്ചയുമായ് ബന്ധപ്പെട്ടുള്ള സമരത്തിനിടെ വിദ്യാർത്ഥികൾക്കെതിരെ അക്രമം അഴിച്ചുവിട്ട കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് ഓർത്തഡോക്സ് സഭ.ആശയങ്ങളെ ആയുധം കൊണ്ട് നേരിടുന്ന സങ്കടകരമായ കാഴ്ചകൾ ജനാധിപത്യത്തിന്റെ മൂല്യങ്ങളെ മുറിവേൽപ്പിക്കുന്നുവെന്ന് സഭ ഇന്ന് പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു.അറിവിന്റെ പുസ്തക താളുകളിൽ അഴിമതിയുടെ കറ പുരളുന്നത് പുരോഗമന സമൂഹത്തിന് യോജിച്ചതല്ല എന്നും പ്രസ്താവനയിൽ സഭ വ്യക്തമാക്കി. പ്രശ്നങ്ങൾ കേൾക്കാനും അനുഭാവപൂർവം പരിഹരിക്കാനും അടിയന്തര ഇടപെടൽ ആവശ്യമാണെന്നും പ്രതിഷേധങ്ങൾ അതിക്രമത്തിന്റെ പാതയിൽ പോകാതിരിക്കാൻ യുവ സമൂഹവും ജാഗ്രത കാട്ടണമെന്നും ഓർത്തഡോക്സ് സഭ വ്യക്തമാക്കി.Also Read: ബിജെപി ഓഫീസിൽ കള്ളപ്പണം: ഓഫീസ് സെക്രട്ടറിയുടെ ആരോപണത്തിൽ അന്വേഷണം വേണം: കെ വി അബ്ദുൽ ഖാദർദില്ലിയിൽ ജന്തർ മന്തറിൽ യുവാക്കളുടേയും വിദ്യാർഥികളുടേയും നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. എന്നാൽ തെറ്റ് തിരുത്തുന്നതിന് പകരം വിദ്യാർഥികളെ പൊലീസിനെ ഉപയോഗിച്ച് അതിക്രൂരമായി തല്ലിച്ചതയ്ക്കുന്ന നിലപാടാണ് മോദി സർക്കാർ സ്വീകരിച്ചത്.Orthodox Church criticizes the Central Government's action against students in DelhiThe post ദില്ലിയിൽ വിദ്യാർത്ഥികൾക്കെതിരെ അക്രമം അഴിച്ചുവിട്ട കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് ഓർത്തഡോക്സ് സഭ appeared first on Kairali News | Kairali News Live.