കടയ്ക്കാവൂരില്‍ നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റി; രണ്ടാം ഭര്‍ത്താവിനായി തിരച്ചില്‍

Wait 5 sec.

തിരുവനന്തപുരം |  കടയ്ക്കാവൂര്‍ ചാവടിമുക്കില്‍ നടുറോഡില്‍ വെച്ച് യുവതിയുടെ കൈവെട്ടി മാറ്റി. കടയ്ക്കാവൂര്‍ സ്വദേശിനി വിജി(38)യാണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ വിജിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ രണ്ടാം ഭര്‍ത്താവാണ് ആക്രമണം നടത്തിയത്. സംഭവശേഷം രക്ഷപ്പെട്ട ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇവര്‍ രണ്ടുപേരും കുറച്ചുനാളായി ഒരുമിച്ച് താമസിക്കുകയായിരുന്നു. വിജി കോട്ടയത്താണ് ജോലി ചെയ്യുന്നത്.ഇന്ന് നാട്ടിലെത്തിയ വിജി രണ്ടാം ഭര്‍ത്താവ് ജോലി ചെയ്യുന്ന വര്‍ക്ക് ഷോപ്പില്‍ എത്തുകയും തുടര്‍ന്ന് രണ്ടുപേരും തമ്മില്‍ വഴക്കുണ്ടാവുകയും ചെയ്തു. വര്‍ക്ക് ഷോപ്പില്‍ ഉണ്ടായിരുന്ന ഒരു വെട്ടുകത്തി ഉപയോഗിച്ച് വിജിയെ തലയിലും കൈകളിലും വെട്ടുകയായിരുന്നു. ഒരു കൈ പൂര്‍ണമായും അറ്റു പോയതായാണ് വിവരം.Content Highlights: In a shocking incident at Chavadimukku in Kadakkavoor, a woman named Viji was brutally attacked on the road by her second husband. The attacker cut off her hand with a chopper following an argument at a workshop. She has been admitted to Thiruvananthapuram Medical College in critical condition